വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 15 മരണം, നിരവധിപേരെ കാണാതായി
വിയറ്റ്നാം): വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വേക്കിന് സമീപം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മിൻ ഹുയത് ഫു ക്വേക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻഗോയ് ദ്വീപിൽ നിന്ന് അൽ താേയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ യാത്ര തുടങ്ങി 400മീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം. ബാേട്ട് തലകീഴായാണ് മറിഞ്ഞത്. 32…