ഇറാനെതിരെ തിരിഞ്ഞ് ഖത്തര്‍, ഹോര്‍മുസില്‍ സ്ഥിതി രൂക്ഷമാക്കി ഡ്രോണ്‍ ആക്രമണം; ‘ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്’

  ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ടാങ്കറാണെന്ന് സ്ഥിരീകരിച്ച ഖത്തര്‍, ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് നിര്‍ത്താന്‍ ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാന്റെ സാന്നിധ്യത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തര്‍ എന്നതിനാല്‍, അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി…

Read More

ആരെയും കുറ്റപ്പെടുത്താനില്ല, കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലില്‍ സുരേഷ് ഗോപി

  തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഇത്തരം അപകടങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതില്‍നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരാഴ്ച മുന്‍പ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ…

Read More

ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു; ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ

ഹരിപ്പാട്: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്റ്റിലായി.മൂന്ന് ദിവസം മുമ്പാണ് ദാരുണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്‌ബെക്കിസ്താനിലേക്ക് പോയത്. സാവരിയയും അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക…

Read More

ടെറസിൽനിന്ന് തള്ളിയിട്ടു, പരിക്കേറ്റ ഭർത്താവിനെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തി ഭാര്യ

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചാണ് ഭാര്യ സന്ധ്യ കൊലപ്പെടുത്തിയത്. സന്ധ്യയും ആൺസുഹൃത്ത് അനിലും, മറ്റൊരു സുഹൃത്തായ വെങ്കട്ട് സായിയും പോലീസ് പിടിയിലായി. പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

പരിശോധനയിൽ അർബുദമില്ലെന്ന് ആശുപത്രി, പിന്നാലെ സ്തനാർബുദം; നിയമപോരാട്ടം നടത്തി 66 കോടി നേടി യുവതി

കാൻസറിനെ അതിജീവിക്കുന്നതിൽ ഏറ്റവും പ്രധാനം രോഗം എപ്പോൾ സ്ഥിരീകരിക്കുന്നുവെന്നതാണ്. എത്രത്തോളം നേരത്തേ രോഗം സ്ഥിരീകരിക്കുന്നോ അത്രത്തോളം ചികിത്സയും എളുപ്പമാകും. എന്നാൽ, രോഗലക്ഷണം പ്രകടമായപ്പോൾ പരിശോധനയ്ക്കെത്തുകയും പിന്നാലെ മാമോഗ്രാം റിസൾട്ട് തെറ്റായി ലഭിക്കുകയും ചെയ്ത യുവതിക്ക് പിന്നീട് സ്റ്റേജ്4 സ്തനാർബുദം സ്ഥിരീകരിച്ചു. വിട്ടുകൊടുക്കാതെ ആശുപത്രിക്കെതിരെ നിയമപോരാട്ടം നടത്തി 7 മില്യൺ ഡോളർ അഥവാ 66 കോടി രൂപ നഷ്ടപരിഹാരം നേടിയെടുത്തിരിക്കുകയാണ് യു.എസിൽ ഒരു യുവതി.ഫ്ലോറിഡയിൽനിന്നുള്ള ഡെബോറ ഹിഗ്സ് എന്ന യുവതിയാണ് നിയമപോരാട്ടം നടത്തി വാർത്തകളിൽ നിറയുന്നത്. 2022 ഫെബ്രുവരിയിലാണ് ഡെബോറ…

Read More

വയനാട്ടിലെ മണ്ണിടിച്ചിൽ: ഒരു മരണം, ആറ് പേരെ കാണാനില്ല; ജില്ലയിൽ റെഡ് അലർട്ട്

കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. നിലവിൽ ഒമ്പത് പേർ ചികിത്സയിലാണ്. ആറുപേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം നടന്നത്. മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്….

Read More

വയനാട്ടിൽ വാഹനങ്ങളും ബസ്റ്റോപ്പും പള്ളിയും മണ്ണിനടയിൽ

കൽപ്പറ്റ കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങിയത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നും നിർമ്മാണ കമ്പനിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊങ്കൺ കമ്പനി അപകട മുന്നറിയിപ്പുകൾ പൂർണ്ണമായി അവഗണിച്ചതായും മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. പാലത്തിനടുത്തുള്ള…

Read More

വാഷിംഗ്ടണിൽ രണ്ട് മിനിട്ട് പരിശോധനക്ക് 23,000, മരുന്നിന് 42000; മെഡിക്കൽ ബില്ല് കണ്ട് ഞെട്ടി ഇന്ത്യൻ വയോധികൻ

വാഷിംഗ്‌ടൺ: വിദേശരാജ്യങ്ങൾ പലർക്കും ഒരു സ്വപ്‌നലോകമാണ്. അമേരിക്കപോലുള്ള രാജ്യങ്ങളിലെ ജീവിതസൗകര്യങ്ങൾ ഇന്ത്യയെക്കാൾ മെച്ചപ്പെട്ടതാണെന്നാണ് മിക്കവരുടെയും ധാരണ. ഇപ്പോഴിതാ അതെല്ലാം വെറും മിഥ്യാ ധാരണകളാണെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീ‌ഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ചികിത്സാസൗകര്യങ്ങളുടെയും ഇന്ത്യൻ ചികിത്സാ സൗകര്യങ്ങളുടെയും വ്യത്യാസം വ്യക്തമാക്കുന്നതാണ് കുറിപ്പ്. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന ഒരു ഇന്ത്യൻ മുതിർന്ന പൗരനാണ് കുറിപ്പ് പങ്കുവച്ചത്. ഇന്ത്യയിലെയും അമേരിക്കയിലെ ചികിത്സാത്തെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിന് ഇന്ത്യയിൽ ചികിത്സതേടിയിരുന്നു. ഡോക്‌ടർ നിർദേശിച്ച മരുന്നുകൾ…

Read More

വിവാഹത്തിന് വീട്ടുകാർ എതിർത്തു; സർക്കാർ ആശുപത്രിയിൽ യുവഡോക്ടർ ജീവനൊടുക്കി

ന്യൂഡൽഹി: വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചതിൽ മനംനൊന്ത് യുവഡോക്‌ടർ സർക്കാർ ആശുപത്രിയിൽ ജീവനൊടുക്കി. ഡൽഹി സർക്കാരിന്റെ അരുണ ആസഫ് അലി ആശുപത്രിയിലാണ് 35കാരനായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ സഹപ്രവർത്തകയുമായി ഇയാൾ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ഇത് എതിർത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അരുണ ആസഫ് അലി ആശുപത്രിയിലെ അനസ്‌തീഷ്യ വിഭാഗത്തിൽ റെസിഡന്റ് ഡോക്‌ടറായിരുന്ന പഞ്ചാബ് ലുധിയാന സ്വദേശി സിമർപ്രീത് സിംഗ് ആനന്ദ് ആണ് മരിച്ചത്. മൂന്ന് വർഷമായി ഇവിടെ ജോലി…

Read More

ഭർത്താവിനെ കൊല്ലാൻ പുതുവഴി സ്വീകരിച്ച നഴ്സും കാമുകനും പിടിയിൽ

നിസാമാബാദ്: വഴിവിട്ട ബന്ധത്തിന് അവസരമൊരുക്കാൻ യുവതി ഭർത്താവിനെ ഡ്രിപ്പിൽ (ഐവി) ടോയ്ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ സന്ധ്യയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച കാമുകനും അയാളുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. പ്രശാന്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. അനിൽ എന്ന യുവാവുമായി സന്ധ്യക്ക് കുറച്ചുനാളായി അടുപ്പമുണ്ടായിരുന്നു. ഇത് പ്രശാന്തുമായുള്ള സന്ധ്യയുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കി. തുടർന്നാണ് പ്രശാന്തിനെ ഒഴിവാക്കാൻ സന്ധ്യ അനിലുമായി…

Read More