ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്: ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ചാണ് തീരുമാനം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് കോടതിയുടെ നീക്കം. കേസിൽ 26 പേരെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പരിശോധിച്ചതിനുശേഷം കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ ജാമ്യാപേക്ഷയിൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ദൃശ്യങ്ങൾ പരിശോധിക്കാൻ…