വീട്ടിലെ ലിഫ്‌റ്റിൽ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്. സർവ്വീസ് ലിഫ്‌റ്റ് മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്. കടമ്മനിട്ട റോഡിൽ നിന്നും അൽപം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്. താഴെനിന്നും എളുപ്പത്തിൽ വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി കെട്ടിടത്തിന് വെളിയിലാണ് ലിഫ്‌റ്റ്‌ സ്ഥാപിച്ചത്. വീട്ടിലേക്കുള്ള പടികൾ കയറാൻ ശാരീരികപരിമിതിയുള്ളതിനാൽ ലിഫ്‌റ്റ് ഉപയോഗിച്ചാണ് മാത്തുകുട്ടി മുകളിലേക്ക് എത്തിയിരുന്നത്. പതിവുപോലെ ലിഫ്‌റ്റിൽ കയറി മുകളിലേക്ക് വരുന്നതിനിടയ്‌ക്കാണ് അപകടമുണ്ടായത്. എങ്ങനെയാണ് ലിഫ്‌റ്റിനുള്ളിൽ തല കുടുങ്ങിയതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല….

Read More

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മണ്ണിടിച്ചിലിൽ കാണാതായ അ‌ഞ്ചുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്ത് കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. രക്ഷാദൗത്യം സുഗമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്,​ ആർആർഎഫ്,​ ഫയർഫോഴ്സ്,​ ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ കനത്തമഴയും മഴവെള്ളപ്പാച്ചിലും കോടമഞ്ഞും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ ദുരന്ത…

Read More

വിഴിഞ്ഞം കരാര്‍; ദേശാഭിമാനിയെ തള്ളി സിപിഎം, ‘വരാന്‍ പോകുന്നത് തിരിച്ചറിയണമായിരുന്നു’, മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം

  ദേശാഭിമാനിയെ തള്ളിയ സിപിഎം. ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണമായിരുന്നുവെന്നും പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. ദേശാഭിമാനിയെ…

Read More

കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

   ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്, ബീച്ച് ഉള്‍പ്പടെ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍…

Read More

‘2+6 എന്നാല്‍…’; കൈയടി നേടി പ്രധാനമന്ത്രിയുടെ ‘കണ്ടെത്തല്‍’; ഇന്ത്യ-ഇന്‍ഡൊനീഷ്യ ബന്ധം ദൃഢമെന്ന് മോദി

  ജക്കാര്‍ത്ത: ഇന്ത്യയും ഇന്‍ഡൊനേഷ്യയും തമ്മിലുള്ള കൗതുകകരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നതിനിടയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ ‘ഗണിത കൗതുകം’ പ്രധാനമന്ത്രി വിശദീകരിച്ചത്. ‘എട്ട്’ എന്നാല്‍ ഇന്ത്യയ്ക്കും ഇന്‍ഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി പറഞ്ഞത് ഇന്ത്യന്‍ പൗരന്മാരില്‍ കൗതുകവും പുഞ്ചിരിയുമുണ്ടാക്കി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26-നാണ്. 2, 6 എന്നീ സംഖ്യകള്‍ കൂട്ടിയാല്‍ 8 എന്ന ഉത്തരം കിട്ടും. ഇന്‍ഡൊനേഷ്യന്‍ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനം 17-നാണ്. 1, 7 എന്നീ…

Read More

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചു, ചര്‍ച്ചകള്‍ സമയംപാഴാക്കലെന്ന് ട്രംപ്; വീണ്ടും യുദ്ധത്തിലേക്ക്?

  വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. അത് സമയംപാഴാക്കലാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞരാത്രി ഇറാനിലെ 85 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെയായിരുന്നു ഈ പ്രഖ്യാപനം. ഇറാന്‍ ഭരണകൂടത്തെയും ജനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. ‘അവര്‍ നുണയന്മാരും ചതിയന്മാരും രോഗബാധിതരുമാണെന്ന്’ അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനിലെ ഭരണകൂടം…

Read More

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണക്കേസിലെ ഇടപാടിലാണ് ഇഡി അന്വേഷണം. ഇതിന്റെ ഭാഗമായി അടുത്തിടെ സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. അവയവകച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തും വന്‍ മാഫിയ സംഘം ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി നജീബിനെ…

Read More

ഓണം ബംബർ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: ഓണം ബംബറിന്റെ സമ്മാനത്തുക വർദ്ധിപ്പിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക 30 കോടി രൂപയായി വർദ്ധിപ്പിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. ഓണം ബംബർ ടിക്കറ്റിന് 500 രൂപയാണ് വില. ഓണം ബംബറിന്റെ പ്രകാശനം ജൂലായ് 17ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.   90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഡിമാന്റ് അനുസരിച്ച് ഇത് വർദ്ധിപ്പിച്ചേക്കും. TA, TB, TC,…

Read More

11 കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

കൊൽക്കത്ത: പശ്ചിമബംഗാളിൽ 11 കാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളിലൊരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതി പ്രഭാഷ് മൊണ്ടലാണ് കൊല്ലപ്പെട്ടത്.   കഴിഞ്ഞദിവസം രാത്രി തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആനന്ദ സർദാർ, ദിബാകർ സർദാർ, കബീർ മൊല്ല എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.   കഴിഞ്ഞ ശനിയാഴ്‌ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാനായി…

Read More

പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപ്പറ്റ: മേപ്പാടി കള്ളാടി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. താഞിലോട് പോളിടെക്നിക് കോളേജിലാണ് ക്യാമ്പ് ആരംഭിച്ചത്. 42 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 35 കുട്ടികളാണ്. കള്ളാടി മീനാക്ഷി ഭാഗങ്ങളിലെ താമസക്കാരും തുരങ്ക പാത പദ്ധതിയിലെ തൊഴിലാളികളുമാണ് ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്യാമ്പിന് പ്രവർത്തനം ആരംഭിച്ചത്. വെള്ളരിമല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതും തൊട്ടടുത്താണ്. മേപ്പാടി ഗ്രാമപഞ്ചായത്തും വെള്ളരിമല വില്ലേജ് ഓഫീസും സംയുക്തമായാണ് ക്യാമ്പിന്റെ പ്രവർത്തനം നടത്തുന്നത്. മഴ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ ക്യാമ്പ്…

Read More