ഓണം ബംബർ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി, ടിക്കറ്റ് വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: ഓണം ബംബറിന്റെ സമ്മാനത്തുക വർദ്ധിപ്പിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക 30 കോടി രൂപയായി വർദ്ധിപ്പിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. ഓണം ബംബർ ടിക്കറ്റിന് 500 രൂപയാണ് വില. ഓണം ബംബറിന്റെ പ്രകാശനം ജൂലായ് 17ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.

 

90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഡിമാന്റ് അനുസരിച്ച് ഇത് വർദ്ധിപ്പിച്ചേക്കും. TA, TB, TC, TD, TE, TG,TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. സെപ്തംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

 

സമ്മാനത്തുക

  • ഒന്നാം സമ്മാനം: 30 കോടി രൂപ
  • രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
  • മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
  • നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
  • അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
  • ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്
  • ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്
  • എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്
  • ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്
  • സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *