ഗഗന്‍യാന്‍ ദൗത്യം: ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് മുന്നോടിയായി, ബഹിരാകാശയാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കുന്നതിനുള്ള സുപ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ തിരിച്ചിറങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ വേഗത കുറച്ച് സമുദ്രത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ സഹായിക്കുന്ന പ്രധാന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADRDE) ഡ്രോപ്പ് സോണിലാണ് ഇന്റഗ്രേറ്റഡ് മെയിന്‍…