പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു; സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല’: മാത്യു കുഴൽനാടൻ എംഎൽഎ

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയൻ എന്തിനെയോ ഭയപ്പെടുന്നുണ്ടെന്നും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നടപടി സ്വീകരിക്കുന്ന ഇഡിയെയോ മോദിയെയോ വിമർശിക്കുന്നതിന് പകരം വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയാണ് പിണറായി വിമർശിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സംഭവിച്ചത് വിചിത്രമായ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിനെക്കുറിച്ച് വ്യക്തത വരുത്തണം. 20 കോടി രൂപ പോലുമുള്ള…

Read More

കേന്ദ്രത്തിന്റെ ഉറപ്പ് പാലിച്ചില്ല; വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സിജെപി

ന്യൂഡൽഹി: യുവാക്കളെ ഒപ്പം നിർത്താൻ ബിജെപി തീവ്രശ്രമം തുടരുന്നതിനിടെ, കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). നാളെ ചേരുന്ന CJP ദേശീയ പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് CJPയുടെ ആരോപണം. വിദ്യാർഥികൾക്കെതിരായ FIRകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി. വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്രസർക്കാരും. സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ കേന്ദ്രമന്ത്രിമാർ…

Read More

18കാരന്റെയും മാതാപിതാക്കളുടെയും മരണത്തിന് കാരണം ഐഫോൺ അല്ല? സംശയമുയർത്തി യൂട്യൂബ് വീഡിയോ

മുംബയ്: ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ കൊക്കയിൽ വീണ് മരിച്ചതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 19 വയസുകാരനായ കുനാൽ, പിതാവ് മുരളീധർ ചാന്ദ്ഗുഡെ, അമ്മ സംഗീത എന്നിവരാണ് മരിച്ചത്. സംഭവത്തിന് ഒരുദിവസം മുൻപ് സംഗീത യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുതിയ സംശയങ്ങൾ ഉയർത്തുന്നത്. 30,000ലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് സംഗീത. മിനി വ്ളോഗുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. പല വീഡിയോയിലും കുനാലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ വീഡിയോകളിൽ…

Read More

കൗമാരക്കാരനും അച്ഛനും അമ്മയും മരിച്ചത് ഐഫോൺ തിരിച്ചടവിനെ കുറിച്ചുള്ള തർക്കത്തിൽ

ഛത്രപതി സംഭാജിനഗർ: ഐഫോൺ വാങ്ങിയതിന്റെ കുടിശ്ശിക അടയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കത്തിനൊടുവിൽ ഒരു കുടുംബം ഒന്നാകെ ഇല്ലാതായി! മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. 18 വയസ്സുകാരനായ കുനാൽ, അവനെ രക്ഷിക്കാൻ ശ്രമിക്കവെ കൊക്കയിലേക്ക് വീണ് മരിച്ച പിതാവ് മുരളീധർ, ഭർത്താവും മകനും വീഴുന്നത് കണ്ട് അതേ സ്ഥലത്തുനിന്ന് ചാടിമരിച്ച മാതാവ് സംഗീത എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇം‌എം‌ഐ അടവിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 18 കാരനായ കുനാൽ വീടുവിട്ടിറങ്ങുകയും…

Read More

രേഖകളില്ലാത്ത ബൈക്ക് പിടിച്ചെടുത്തതിന് പൊലീസുകാർക്ക് മർദ്ദനവും മുളകുപൊടിയേറും

ന്യൂഡൽഹി: റോന്തുചുറ്റുന്നതിനിടയിൽ മൂന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായി. രേഖകളില്ലാത്ത മോട്ടോർ സൈക്കിൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ആക്രമണം. ഇഷ്ടികകളും വടിയും ഉപയോഗിച്ച് പൊലീസിനെ മർദ്ദിക്കുകയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞതായുമാണ് റിപ്പോർട്ട്. കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ കസ്റ്റഡിയിലായി. ശനിയാഴ്ച മുകുന്ദ്പൂരിലെ ജനതാ വിഹാർ പ്രദേശത്താണ് സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശും രാജേഷും പ്രദേശത്ത് പരിശോധന നടത്തിവരികയായിരുന്നു. ഈ സമയത്താണ് സാധുവായ രേഖകളില്ലാതെ ഓടിച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ അവർ കണ്ടെത്തുകയും,…

Read More

അനധികൃതമായി സ്കൂളിൽ പ്രവേശിച്ചെന്ന പരാതി: അഭിജീത് ദീപ്കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ്

മുംബയ്: മഹാരാഷ്ട്രയിൽ അനുവാദമില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ കേസ്. ലാതൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. ഔസക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ അനുവാദമില്ലാതെ പ്രവേശിച്ചെന്നും സ്കൂളിലെ ഔദ്യോഗിക പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അദ്ധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറത്താലിയുടെ പരാതിയിലാണ് പൊലീസ്…

Read More

മെസിയുടെ പേരിലെ തട്ടിപ്പ്; സ്‌പോൺസറുടെ അക്കൗണ്ടിൽ കോടികളെത്തി, സ്രോതസ് വെളിപ്പെടുത്താൻ നോട്ടീസ് നൽകും

കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ട് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 200 കോടി രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ജിഎസ്ടി വകുപ്പ് സ്‌പോൺസർക്ക് നോട്ടീസ് നൽകും.   മെസിയെ കേരളത്തിലേക്ക് എത്തിക്കാൻ 126 കോടി രൂപ…

Read More

ഭരണം മാറിയതറിയാത്ത ചില ഉദ്യോഗസ്ഥർ പൊലീസിലുണ്ട്’: മ്യൂസിയം സ്റ്റേഷൻ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിൽ ഇഡി കേസ് പ്രതികൾ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥർ ഇപ്പോഴും പൊലീസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വിഷയം ആഭ്യന്തര വകുപ്പ് അന്വേഷിക്കുമെന്നാണ്…

Read More

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിലെന്ന് മുഖ്യമന്ത്രി

കോട്ടയം ∙ മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല വരുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.എംഎൽഎ സംസാരിച്ചപ്പോൾ മൂവാറ്റുപുഴയുടെ സങ്കടത്തെപ്പറ്റി പറഞ്ഞു. ഒരുപാട് നാളുകൾ പാർശ്വവൽക്കരിക്കപ്പെട്ടതിനെ കുറിച്ചു പറഞ്ഞു. പ്രതികാര ബുദ്ധിയോടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തി നിർത്തിയതിനെ കുറിച്ചൊക്കെ പറഞ്ഞു. ഒറ്റ വാചകം മാത്രമേ ഞാൻ പറയുന്നുള്ളൂ. എല്ലാ വിഷമങ്ങളും എല്ലാ സങ്കടങ്ങളും മാറ്റും. നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത്…

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി എൻഡിഎ

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾക്കായുള്ള പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനിരിക്കെ നിർണായക നീക്കവുമായി എൻഡിഎ. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനായി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമസഭകളെ പിരിച്ചുവിടുന്ന കാര്യം പരിഗണിക്കുകയാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന രണ്ട്…

Read More