പൊതുമേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച ലാഭവീതം 2.5 ലക്ഷം കോടി: ധനക്കമ്മിക്ക് ആശ്വാസം

മൂന്നു വര്‍ഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. ആറാം വര്‍ഷവും ലാഭവീത വരുമാനം ബജറ്റ് പ്രതീക്ഷകള്‍ മറികടക്കുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ലാഭവീതം ഇങ്ങനെ സാമ്പത്തിക വര്‍ഷം ആകെ ഡിവിഡന്റ് (ലിസ്റ്റഡ് PSUs സര്‍ക്കാരിന്റെ വിഹിതം (Rs.Cr) FY24 1.34 ലക്ഷം കോടി 82,451 FY25 1.33 ലക്ഷം കോടി 83,496 FY26 1.43 ലക്ഷം കോടി 89,501…

Read More

ഹോര്‍മുസ് തുറന്നാല്‍ എണ്ണവില കുത്തനെ ഇടിയും

മുംബൈ: ഇറാനിലെ യുദ്ധം അവസാനിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ കുത്തൊഴുക്കാകുമെന്ന് ഫിച്ച് റേറ്റിങ്സ്. അതോടുകൂടി എണ്ണവില പൊടുന്നനെ കുറഞ്ഞുതുടങ്ങുമെന്നും ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 70 ഡോളറിലേക്ക് താഴുമെന്നും ഫിച്ച് റേറ്റിങ്സ് മാനേജിങ് ഡയറക്ടര്‍ ആഞ്ചലീന വലവീന പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് ജൂലായ് അവസാനത്തോടെ ഹോര്‍മുസ് തുറക്കാനുള്ള സാധ്യതകളാണ് ഇവര്‍ പറയുന്നത്.ഇപ്പോഴത്തെ എണ്ണവില വര്‍ധന ചരക്കുനീക്കത്തിലെ പ്രശ്നങ്ങള്‍കൊണ്ടുള്ള താത്കാലിക പ്രതിഭാസംമാത്രമാണ്. ഉത്പാദന നഷ്ടംകൊണ്ടുള്ള സ്ഥിരമായ വിലവര്‍ധനയായി ഇതിനെ കാണാനാകില്ല. ജൂലായിയോടെ ഹോര്‍മുസ്…

Read More

കോടികള്‍ മറയുന്ന വേള്‍ഡ് കപ്പ്: ബില്യണ്‍ ഡോളര്‍ കീശയിലാക്കാന്‍ ഫിഫ, ഇന്ത്യക്കും നേട്ടം

2023-26 കാലയളവിലെ ഫിഫയുടെ ആകെ വരുമാനം 1.24 ലക്ഷം കോടി രൂപ (13 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 85,200 കോടി രൂപയും (8.9 ബില്യണ്‍ ഡോളര്‍) 2026 ലോകകപ്പില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. സംപ്രേക്ഷണാവകാശം, ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ് എന്നിവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഫിഫ വന്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കുമ്പോള്‍, ആതിഥേയ നഗരങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും സുരക്ഷ, ഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. വരുമാനവര്‍ധന ഇപ്രകാരം…

Read More

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് ചികിത്സയിലുള്ള നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂണ്‍ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 3, 4, 5, 6 തീയതികളില്‍ ഫറോക്ക് കോളജ് പോസ്റ്റ് ഓഫീസ്, ജൂണ്‍ 7, 8, 9 തീയതികളില്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. ജൂണ്‍ 10ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികിത്സതേടുകയായിരുന്നു.നിപ ബാധിതന്റെ…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതിയില്‍. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിഷയം പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു.അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പ ഗത്താണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. നേരത്തെ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും പിന്മാറിയുന്നു. ജില്ലാ കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ്…

Read More

ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും, സന്ദേശം തുറക്കരുത്

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ പോലീസ്. ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, ലൈവ് കാണാനുള്ള ആപ്ലിക്കേഷന്‍, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകള്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബര്‍ വിങ് മുന്നറിയിപ്പ് നല്‍കുന്നു. ഫിഫ ലോകകപ്പ്…

Read More

മണിപ്പൂരില്‍ രണ്ട് കുക്കികള്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം നാഗാ വംശജരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വംശീയ സംഘര്‍ഷം. സേനാപതി, കംജോങ് ജില്ലകളില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വംശജര്‍ കൊല്ലപ്പെട്ടു. ബന്ദികളാക്കപ്പെട്ട ആറ് നാഗാ വംശജരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കംജോങ് ജില്ലയിലെ കുല്‍തു ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ട് കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആക്രമികള്‍ ഗ്രാമത്തിലെ പള്ളിയും ഉള്‍പ്പെടെ ഏഴ് കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ആക്രമണം നടത്തിയത് നാഗാ സായുധ സംഘമാണെന്ന് ഈസ്റ്റേണ്‍ കുക്കി ചീഫ്‌സ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍,…

Read More

ഐസ്‌ക്രീം സീറ്റില്‍ വീണതിന് മര്‍ദനം; ആറുവയസ്സുകാരിയെ കൊന്നത് അമ്മയുടെ ആണ്‍സുഹൃത്ത്, അഭിഭാഷകയായ അമ്മ ഒളിവില്‍

ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ജി.എന്‍. മോഹന്‍ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളില്‍ വീണതിന് പ്രതി കുട്ടിയെ മര്‍ദിച്ചെന്നും വായ പൊത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും പോലീസ് വ്യക്തമാക്കി. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു. ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും അഭിഭാഷകയായ പ്രിയങ്കയുടെയും മകള്‍ വെണ്ണില(6)യാണ് മാര്‍ച്ച് 24-ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. പ്രവീണും പ്രിയങ്കയും ഈ വര്‍ഷമാദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്ന്…

Read More

കോണ്‍ഗ്രസിന്റെ നിയമപോരാട്ടം ഫലംകണ്ടില്ല; മധ്യപ്രദേശില്‍ 3 രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി.ക്ക് എതിരില്ലാതെ ജയം

\ഭോപ്പാല്‍: സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍, മുന്‍ സംസ്ഥാന ഫിഷര്‍മാന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചവര്‍. കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളിയതിനെതിരേ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിലവിലുള്ള തിരഞ്ഞെടുപ്പ് നടപടികള്‍…

Read More

വിവാഹേതരബന്ധം വെളിപ്പെടുത്തുമെന്ന് എപ്സ്റ്റീന്‍ ഭീഷണിപ്പെടുത്തി; ബില്‍ ഗേറ്റ്സിന്റെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്നില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് എപ്സ്റ്റീന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായി ഹൗസ് ഓവര്‍സൈറ്റ് ആന്‍ഡ് ഗവണ്‍മെന്റ് റിഫോം കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ ഗേറ്റ്സ് പറഞ്ഞു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് തനിക്ക് അന്ന് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ വിവാഹേതര ബന്ധങ്ങള്‍ തന്റെ കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയ…

Read More