സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ
തൃശൂർ: സർപ്പദോഷം തീർക്കാമെന്നുപറഞ്ഞ് വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ടുസ്ത്രീകൾ അറസ്റ്റിൽ. വെമ്പല്ലൂർ സ്വദേശിനി സുജാത (28), പാപ്പിനിവട്ടം സ്വദേശിനി റോജ (43) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 1.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ എഴുപതുകാരിയായ സ്വർണ്ണലതയാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന പേരിലാണ് പ്രതികൾ സ്വർണ്ണലതയുടെ വീട്ടിലെത്തിയത്. എന്നാൽ വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടുദിവസത്തിനകം സ്വർണ്ണലതയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് പ്രതികൾ ഇവരെ…