വിശപ്പാറ്റാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശരീരത്തിലെത്തുന്നത് എത്ര കാലറിയാണെന്ന് കൃത്യമായി അറിയുന്നവർ കുറവ്. അഥവാ, അറിഞ്ഞിട്ടും നന്നായി ‘തട്ടിക്കേറ്റുന്നവരും’ ഇല്ലാതില്ല. വയറു നിറഞ്ഞാൽ ഭക്ഷണം അവസാനിപ്പിക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ഒരു നേരത്തേ ഭക്ഷണത്തിൽ തന്നെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ വലിയൊരു പങ്ക് കാലറിയായി ലഭിച്ചേക്കാം.ചില ‘കാലറി കണക്കുകൾ’
കാലറി എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്. ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം ആവശ്യമായ ഊർജം പ്രായം, ലിംഗം, ശരീരഭാരം, ശാരീരിക അധ്വാനം തുടങ്ങിയവ അനുസരിച്ച് വ്യത്യാസപ്പെടും. പൊതുവേ മിതമായ ശാരീരിക പ്രവർത്തനമുള്ള മുതിർന്നവർക്ക് ദിവസം ഏകദേശം 1800 മുതൽ 2500 കാലറി വരെ ആവശ്യമായി വരാം. എന്നാൽ ആവശ്യത്തിലധികം കാലറി സ്ഥിരമായി ലഭിക്കുകയും അത് ശാരീരിക പ്രവർത്തനത്തിലൂടെ ചെലവാകാതിരിക്കുകയും ചെയ്താൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടും
മാംസവിഭവങ്ങളിൽ കാലറി എത്ര?
മാംസം സ്വതവേ മാത്രം വലിയ കാലറി ഉറവിടമല്ല. എന്നാൽ, പാചകരീതിയാണ് പലപ്പോഴും കാലറി വർധിപ്പിക്കുന്നത്. കൊഴുപ്പുള്ള മാംസം, കൂടുതൽ എണ്ണ, തേങ്ങാപ്പാൽ, തേങ്ങ, കശുവണ്ടി എന്നിവ ചേർക്കുമ്പോൾ വിഭവത്തിന്റെ ഊർജമൂല്യം കുത്തനെ ഉയരും.
ആരോഗ്യകരം’ ആണെന്നതു കൊണ്ട് അത് എത്ര വേണമെങ്കിലും കഴിക്കാമെന്നില്ല. അരി, പഴം, കിഴങ്ങുവർഗങ്ങൾ, പരിപ്പ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്കും കാലറി ഉണ്ട്. അതേസമയം, എണ്ണയിൽ വറുത്ത ഭക്ഷണങ്ങളിൽ ചെറിയ അളവിൽ തന്നെ കൂടുതൽ കാലറി ലഭിക്കും. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക, വറുത്തതിനുപകരം വേവിച്ചതും ഗ്രിൽ ചെയ്തതും തിരഞ്ഞെടുക്കുക, കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക, പച്ചക്കറികളുടെ അളവ് കൂട്ടുക, പഞ്ചസാരയും മധുരപാനീയങ്ങളും കുറയ്ക്കുക എന്നിവയാണ് കാലറി നിയന്ത്രിക്കാനുള്ള പ്രധാന മാർഗങ്ങൾ.
രു കപ്പ് ചോറ് (ഏകദേശം 150 ഗ്രാം ) – 190–220 കാലറി
∙ സദ്യ: വിഭവങ്ങൾ കൂടുമ്പോൾ കാലറിയും കൂടും ഓരോ വിഭവവും ചെറിയ അളവിലാണെങ്കിലും എല്ലാം കൂടി കഴിക്കുമ്പോൾ കാലറിയുടെ ഗ്രാഫ് ഉയരും’. അളവും വിഭവങ്ങളുടെ എണ്ണവും അനുസരിച്ച് ഏകദേശം 1500 മുതൽ 2500 കലോറി വരെയോ അതിലധികമോ ആകാം. നെയ്യ്, എണ്ണ, തേങ്ങ, ശർക്കര എന്നിവയുടെ ഉപയോഗമാണ് പല സദ്യവിഭവങ്ങളുടെയും കാലറി വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.