ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജി.ഡി.പി 374 ലക്ഷം കോടിയായി
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 374 ലക്ഷം കോടി രൂപയിൽ (3.92 ട്രില്യൺ ഡോളർ) എത്തിയതോടെ ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യത വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ മേഖലകളെ ഉൾപ്പെടുത്തിയുള്ള തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കൽ, ഉൽപാദന…