പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിലും കേരള ബി.ജെ.പിയിൽ ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) പേരിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ യാത്രാച്ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമ്പോഴാണ്, സുരക്ഷാസേനയുടെ യാത്രാച്ചെലവെന്ന പേരിൽ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകൾ പാർട്ടി പാസാക്കിയെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഓഡിറ്റ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തട്ടിപ്പിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്…