അർജുൻ ആയങ്കി അറസ്റ്റിൽ, പൊലീസ് പിടികൂടിയത് കണ്ണൂരിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്
കണ്ണൂർ : പൊലീസിനെ നിരന്തരം വെല്ലുവിളിച്ച് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. രണ്ടുദിവസം നീണ്ട തെരച്ചിലിന് ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് എത്തിയതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റും. കോതമംഗലത്തിന് സമീപമുള്ള റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി…