‘ജന്തർ മന്തർ എന്തുകൊണ്ട് അടച്ചിടുന്നില്ല’; കേന്ദ്ര സർക്കാറിനോട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പ്രധാന പ്രതിഷേധ കേന്ദ്രമായ ജന്തർ മന്തറിലെ സമരങ്ങൾ എക്കാലത്തേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. നഗരത്തിലെ സാധാരണ ജനജീവിതം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇത്തരം സമരകേന്ദ്രങ്ങൾ ഡൽഹിക്കുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും, വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ വരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഓൾ ഇന്ത്യ ദലിത് ക്രിസ്ത്യൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിറ്റി ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അമിത് മഹാജന്റെ പരാമർശങ്ങൾ….

Read More

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

കൊച്ചി: അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഇട്ടതിനാണ് ആലുവ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചു എന്നാണ് കേസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.   പാലിയേക്കര ടോൾ പ്ലാസ് കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇയാൾ കേരളം വിട്ടിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ സംശയം. അർജുൻ തന്നെയാണോ…

Read More

രണ്ട് ദിവസം കൊണ്ട് 4 കിലോ ഭാരം കുറയ്ക്കാം; വൈറല്‍ പാനീയം കുടിച്ചവര്‍ ആശുപത്രിയില്‍

ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശരീരഭാരം കുറയ്ക്കാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. കടുത്ത മലബന്ധം മാറ്റാനും വൻകുടൽ പരിശോധനകൾക്ക് മുൻപ് കുടൽ വൃത്തിയാക്കാനും പുറമേയ്ക്ക് ഉപയോഗിക്കുന്ന ഗ്ലിസറിൻ എനിമയും പഞ്ചസാരയിടാത്ത ചായയും ചേർത്ത് കുടിക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ദിവസംകൊണ്ട് നാല് കിലോഗ്രാം വരെ ഭാരം കുറയ്ക്കാമെന്ന അവകാശവാദവുമായി നിരവധി ഇൻഫ്ലുവൻസറുകളാണ് ഇത്തരം വിഡിയോകൾ പങ്കുവെച്ചിരിക്കുന്നത്. ഈ രീതിക്കെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിങ്…

Read More

റാന്നിയെ വെള്ളക്കെട്ടിലാക്കിയത് തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം

പത്തനംതിട്ട ∙ നെൽവയലുകളും തണ്ണീർത്തടങ്ങളും പരമാവധി സംരക്ഷിച്ചുള്ള നഗരാസൂത്രണമാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചതെന്ന് ജില്ലാ ടൗൺ പ്ലാനിങ്ങിന്റെ പഠനം. തോടുകളും പാടങ്ങളും നികത്തിയുള്ള വികസനം റാന്നി ടൗണിൽ വെള്ളപ്പൊക്കസാധ്യത വർധിപ്പിച്ചതായും പഠനം വിലയിരുത്തുന്നു. കോന്നി, സീതത്തോട്, ചിറ്റാർ തുടങ്ങിയ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തുള്ള നിർമാണങ്ങളും അടൂർ താലൂക്കിൽ മിന്നലിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന നിർമാണരീതികളും ടൗൺ പ്ലാനിങ് നിർദേശിക്കുന്നു. ബണ്ട് റോഡ് നിർമിച്ചു; കണ്ണങ്കര തോടിന്റെ ഗതി മാറ്റി മുൻകാലങ്ങളിൽ…

Read More

കയറും മുൻപു കെഎസ്ആർടിസി ബസ് എടുത്തു: പടിയിൽനിന്ന് വീണ് അമ്മയ്ക്കും മകൾക്കും പരുക്ക്

അടൂർ ∙ അമ്മയും മകളും കയറും മുൻപ് കെഎസ്ആർടിസി ബസ് വിട്ടതിനെ തുടർന്ന് ബസിന്റെ പടിയിൽ നിന്ന് വീണ അമ്മയ്ക്കും ഇതു കണ്ട് ബസിൽ നിന്ന് ചാടിയിറങ്ങിയ മകൾക്കും പരുക്കേറ്റു. കുരമ്പാല കുറ്റിയിലയ്യത്ത് പുഷ്പകല(54), മകൾ ആര്യ(24) എന്നിവർക്കാണു പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 3.30ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻപിലുള്ള റോഡിലാണു സംഭവം. ആര്യയാണ് ആദ്യം ബസിൽ കയറിയത്. പിന്നാലെ അമ്മ ബസിന്റെ ആദ്യ പടിയിൽ കയറിയപ്പോഴേക്കും ബസ് വിട്ടതിനെ തുടർന്ന് റോഡിൽ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നുവെന്നു…

Read More

നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ; ‘തുടക്ക’ത്തിലൂടെ തിരിച്ചെത്തി ചിപ്പി

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ അവർ വേഷമിടുന്നത്. ‘തുടക്ക’ത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് ചിപ്പി എത്തിയത്. “25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും” എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ…

Read More

വിജയ്‌യിനെ സംഗീത പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട്‌ കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി. വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ്‌ കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായില്ല. വിജയ്‌യിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാഹമോചന ഹർജി നൽകിയത്. മറ്റൊരു സ്ത്രീയോടുള്ള അടുപ്പം ഉന്നയിച്ചായിരുന്നു ഹർജി. മൂന്നു തവണ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു….

Read More

അർജുൻ ആയങ്കി കേരളം വിട്ടു? സുപ്രീംകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയം

തൃശൂർ: തെരച്ചിൽ വ്യാപകമാക്കിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്. അർജുന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന ഇയാൾ പാലക്കാട് വഴി കേരളം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇപ്പോഴും പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.     മൊബൈൽ സിമ്മിന് പകരം വൈഫൈ ഉപയോഗിച്ചാണ് അർജുൻ ആയങ്കി സോഷ്യൽ…

Read More

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധിപേർ ഗുരുതരാവസ്ഥയിൽ

ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ – ബംഗളൂർ ദേശീയപാതയിൽ ബിടതിയിൽ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാ‌ർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം…

Read More

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84ാം വാർഷികം ഇന്ന്

ന്യൂ​​ഡ​​ൽ​​ഹി​​:​​ മും​​ബ​​യി​​ലെ​​ ഗോ​​വാ​​ലി​​യ​​ ടാ​​ങ്ക് മൈ​​താ​​ന​​ത്ത് 1​​9​​4​​2​​ ആ​​ഗ​​സ്റ്റ് എ​​ട്ടി​​ന് മ​​ഹാ​​ത്‌​​മാ​​ഗാ​​ന്ധി​​യു​​ടെ​​ നേ​​തൃ​​ത്വ​​ത്തി​​ൽ​​ ന​​ട​​ത്തി​​യ​​ ക്വി​​റ്റ് ഇ​​ന്ത്യ​​ (​​ഇ​​ന്ത്യ​​ വി​​ടു​​ക​​)​​ സ​​മ​​ര​​ത്തി​​ന്റെ​​ 8​​4​​-ാം​​ വാ​​ർ​​ഷി​​കം​​ ഇ​​ന്ന്​ രാ​​ജ്യം​​ സ​​മു​​ചി​​ത​​മാ​​യി​​ ആ​​ച​​രി​​ക്കും​​. ഇ​​ന്ത്യ​​യെ​​ ബ്രീ​​ട്ടീ​​ഷ് ആ​​ധി​​പ​​ത്യ​​ത്തി​​ൽ​​ നി​​ന്ന് സ്വ​​ത​​ന്ത്ര​​മാ​​ക്കാ​​ൻ​​ നി​​ർ​​ണാ​​യ​​ക​​ പ​​ങ്കു​​വ​​ഹി​​ച്ച​​ സ​​മ​​ര​​മാ​​ണി​​ത്. ‘​​പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​ അ​​ല്ലെ​​ങ്കി​​ൽ​​ മ​​രി​​ക്കു​​ക​​”​​ (​​ഡൂ​​ ഓ​​ർ​​ ഡൈ​​)​​ എ​​ന്ന​​താ​​യി​​രു​​ന്നു​​ ഗാ​​ന്ധി​​ജി​​ സ​​മ​​ര​​ഭ​​ട​​ന്മാ​​ർ​​ക്ക് ന​​ൽ​​കി​​യ​​ മു​​ദ്രാ​​വാ​​ക്യ​​സ​​ദൃ​​ശ​​മാ​​യ​​ സ​​ന്ദേ​​ശം​​.ക്വിറ്റ് ഇന്ത്യ സമരം @84 ​​ സ​മ​ര​ പ്ര​ഖ്യാ​പ​നം​:​ ഓ​ൾ​ ഇ​ന്ത്യ​ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​ (​എ.ഐ​.സി​.സി​)​ മും​ബ​യ് സെ​ക്ഷനി​ൽ​…

Read More