സംശയം ഒരു രോഗമാണ്
എന്താണ് സംശയരോഗം? ഒഥല്ലോ സിൻഡ്രോം, അഥവാ ഡെല്യൂഷനൽ ഡിസോഡർ, സംശയരോഗം എന്നിങ്ങനെ അറിയപ്പെടുന്ന ഒരു മാനസിക രോഗാവസ്ഥയാണിത്. തെളിവുകളുടെ പിൻബലമില്ലെങ്കിലും സ്വന്തം പങ്കാളിയെയോ കൂടപ്പിറപ്പിനെയോ അടുത്തിടപഴകുന്നവരെയോ കടുത്ത വിശ്വാസമില്ലായ്മയോ സംശയമോ കാണിക്കുന്ന പ്രത്യേക മാനസികാവസ്ഥയാണിത്. വില്യം ഷേക്സ്പിയർ എഴുതിയ ‘ഒഥല്ലോ’ എന്ന ദുരന്തനാടകത്തിൽനിന്നാണ് ‘ഒഥല്ലോ സിൻഡ്രോം’ എന്ന ഈ പേര് ഉണ്ടാകുന്നത്. പങ്കാളിയുടെ അവിഹിതം കണ്ടെത്തുമ്പോഴുള്ള വേദനയേക്കാൾ വലുതാകും അവരുടെ സംശയത്തിന് തെളിവുകളൊന്നും ലഭിക്കാത്തപ്പോൾ. ● സംശയം കാരണം ഭാര്യയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത പ്രവാസിയായ ഭർത്താവ്….