ബ്രസീല്‍ ഫുട്‌ബോള്‍ എന്നത് വെറും ഗെയിമല്ല, ഒരു വികാരമാണെന്ന് വി ശിവന്‍കുട്ടി. പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധകരേ, 2026 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി നിങ്ങള്‍ക്ക് ഏവര്‍ക്കും മികച്ച ഫുട്‌ബോള്‍ അനുഭവം നേരുന്നു. കാര്‍ലോ ആന്‍സലോട്ടിയുടെ തന്ത്രങ്ങള്‍ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നല്‍കുമെന്നാണ് പ്രതീക്ഷ. ബ്രസീല്‍ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുന്‍നിര താരങ്ങള്‍ ബ്രസീലിന്റെ കരുത്താണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പത്തൊമ്പതുകാരന്‍ എന്റിക് ഈ ലോകകപ്പിന്റെ വിസ്മയമാകും. ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരോടുള്ള മത്സരങ്ങള്‍ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ. ബ്രസീല്‍ ഫുട്‌ബോള്‍ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവന്‍ നോക്കിനില്‍ക്കെ, സെലസാവോ ഒരിക്കല്‍ കൂടി കിരീടം ഉയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്
പ്രിയപ്പെട്ട ഫുട്‌ബോള്‍ ആരാധകരേ,
2026 ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായി നിങ്ങള്‍ക്ക് ഏവര്‍ക്കും മികച്ച ഫുട്‌ബോള്‍ അനുഭവം നേരുന്നു..
ബ്രസീലിന് ഹൃദയം നിറഞ്ഞ ആശംസകള്‍..
കാര്‍ലോ ആന്‍സലോട്ടിയുടെ തന്ത്രങ്ങള്‍ ആക്രമണത്തിന്റെ തീപ്പൊരിയും പ്രതിരോധത്തിന്റെ ദൃഢതയും ഒരുമിച്ചു നല്‍കുമെന്നാണ് പ്രതീക്ഷ. ബ്രസീല്‍ ഫുട്‌ബോള്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി മുന്‍നിര താരങ്ങള്‍ ബ്രസീലിന്റെ കരുത്താണ്. പത്തൊമ്പതുകാരന്‍ എന്റിക് ഈ ലോകകപ്പിന്റെ വിസ്മയമാകും.
ഗ്രൂപ്പ് ഘട്ടത്തില്‍ മൊറോക്കോ, ഹെയ്തി, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരോടുള്ള മത്സരങ്ങള്‍ ബ്രസീലിന്റെ ജൈത്രയാത്രയുടെ തുടക്കമാകട്ടെ..
ബ്രസീല്‍ ഫുട്‌ബോള്‍ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്. ലോകം മുഴുവന്‍ നോക്കിനില്‍ക്കെ, സെലസാവോ ഒരിക്കല്‍ കൂടി കിരീടം ഉയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.