ഡിഗ്രി അഡ്മിഷന് പ്ലസ് ടു വേണ്ട; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും ബിരുദ പ്രവേശനത്തിന് ഇനി മുതൽ പ്ലസ് ടു നിർബന്ധമല്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ സാധിക്കും. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഐടിഐ പാസായവർക്ക് കോളേജുകളിൽ ഏത് കോഴ്സിനും പ്രവേശനം നേടാമെന്ന നിലയാകും

പത്താം ക്ലാസിന് ശേഷം ഐടിഐ പാസായവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാം. പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും 12ാം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം നേടാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട യോഗ്യതകൾ വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

2027-28 അദ്ധ്യയന വർഷം മുതൽ പ്രവേശനത്തിന് ഈ രീതി നിലവിൽവരും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ പ്രകാരമാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും ഉത്തരവ് ഔദ്യോഗികമായി കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *