ഒടുക്കം മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ് തലയൂരി ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല
ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിച്ചതിനും, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലും കമ്പനിയുടെ പ്ളാറ്റ്‌ഫോമുകളിലെ പോരായ്‌മകൾക്കും ക്ഷമാപണം നടത്തി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര സർക്കാരുമായുള്ള ഉന്നതതല യോഗത്തിനിടെയായിരുന്നു ക്ഷമാപണം നടത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല. പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തങ്ങൾ, ഉള്ളടക്കളുടെ നിയന്ത്രണം, ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ചാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസത്തെ യോഗം നടന്നത്….