12 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ബിസിനസ്, ഇന്ന് കയ്യിൽ കിട്ടുന്നത് വെറും ഒരു ലക്ഷം; സത്യാവസ്ഥ വിവരിച്ച് ഉടമ

മുംബയ്: ഓഫീസിലെ ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിക്കാൻ കൊതിക്കാത്ത കോർപ്പറേറ്റ് ജീവനക്കാരുണ്ടാകില്ല. ഓഫീസിലെ കടുത്ത സമ്മർദ്ദവും ജോലിഭാരവും കാരണമാണ് ഇങ്ങനെ ഒരു ആഗ്രഹം അവരിൽ ഉടലെടുക്കുന്നത്. എന്നാൽ പലർക്കും പുറമെ നിന്ന് നോക്കുമ്പോൾ ഭക്ഷണ ബിസിനസ്സ് വലിയ ലാഭകരമായി തോന്നാമെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണ്. ഇപ്പോഴിതാ താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദോശക്കച്ചവടക്കാരൻ തന്റെ വരുമാനത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകൾ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ബെന്നെ റഷ്’ എന്ന…

Read More

എപ്പോൾ നിരാഹാരസമരം അവസാനിപ്പിക്കും? മൂന്ന് കാര്യങ്ങൾ സാധിച്ചാൽ തയ്യാറെന്ന് കുറിപ്പുമായി സോനം വാങ്‌ചുക്

ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവർക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് സഫ്‌ദർജംഗ് ആശുപത്രിയിലാക്കിയിരുന്നു. തന്റെ നിരാഹാര സമരം നിർത്താൻ തയ്യാറാണെന്ന സൂചന ഇപ്പോൾ സോനം വാങ്‌ചുക് നൽകുകയാണ്. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം അതിന് തയ്യാറെന്ന് സൂചിപ്പിച്ച് മുന്നോട്ടുവയ്‌ക്കുന്നത് മൂന്ന് ആവശ്യങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ…

Read More

കോഴിക്കോട് പാളയത്ത് കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ,​ കഴുത്തിന് മുന്നിലും പിന്നിലും 18 കുത്തേറ്റു

കോഴിക്കോട്: നഗരമദ്ധ്യത്തിലെ വീട്ടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങളുമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവിന്റേത് (38) കൊലപാതകമാണെന്നാണ് നിഗമനം. 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുള്ളത്. കഴുത്തിന് മുന്നിലും പിന്നിലുമായി 18 കുത്തുകളുണ്ട്. കിച്ചൻ നൈഫ് ആകാം ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇവരുമായി ബിജു പലതവണ വാക്കേറ്റമുണ്ടായെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലെ…

Read More

റേഷൻ കാർഡ് ഉടമകളുടെ ഏക ആശ്വാസം ഇനിയില്ല? ഒരു ജില്ലയിൽ മാത്രം ബാധിക്കുക 50000ലധികം കുടുംബങ്ങളെ

പാലക്കാട്: അന്ത്യോദയ അന്നയോജന പദ്ധതി ഗുണഭോക്താക്കൾക്ക് നൽകിവരുന്ന റേഷൻ വിഹിതത്തിൽ കേന്ദ്ര സർക്കാർ കടുംവെട്ടിനൊരുങ്ങുമ്പോൾ അർഹിച്ച റേഷൻ ലഭിക്കാതെ പോകുമോയെന്ന ആശങ്കയിൽ ജില്ലയിൽ 50,122 കുടുംബങ്ങൾ. നിലവിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ കാർഡ് ഒന്നിന് 35 കിലോവീതം സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യമാണ് വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുന്നത്. ഒരംഗത്തിന് ഏഴ് കിലോയായി കുറയ്ക്കാനാണ് നീക്കം. ഇതോടെ മൂന്നംഗ കുടുംബത്തിന് കിട്ടിയിരുന്ന 35 കിലോ ഭക്ഷ്യധാന്യം 21 കിലോയാകും. ഒരു മാസം 14 കിലോ അരിയാണ് ഇത്തരം കുടുംബങ്ങൾക്ക് നഷ്ടമാകുക. അഞ്ച്…

Read More

നിതിൻ രാജിന്റെ ആത്മഹത്യ; മുഖ്യപ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽകോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ആത്മഹത്യ ചെയ്‌ത കേസിലെ മുഖ്യപ്രതി ഡോ.എം.കെ.റാം പിടിയിൽ. അന്വേഷണമാരംഭിച്ച് മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഡോ. റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽനിന്നാണ് ക്രെൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ.റാമിനെ കണ്ണൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഡോക്‌ടർ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം സജീവമാക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടെന്നായിരുന്നു ആദ്യ സൂചന. എന്നാൽ, പിന്നീട് ബംഗളൂരുവിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു….

Read More

‘അന്നം മുടക്കിയതല്ല, ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി’; കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം: ആശുപത്രിയിലെ പൊതിച്ചോറ് വിതരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് തടസമില്ല. ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ചൂരൽമലയിൽ ആരാണ് ഭക്ഷണവിതരണം…

Read More

വെമ്പായം ബാർ ആക്രമണം; പ്രതി അനീഷ് കന്നാസിൽ പെട്രോളുമായെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കന്നാസിൽ പെട്രോളുമായി ബാറിന്റെ ഡോർ തുറന്നെത്തുന്ന അനീഷ് അമിത മദ്യലഹരിയിൽ പലതവണ തെന്നിവീഴുന്നുണ്ട്. ഈ സമയത്ത് ഇയാളുടെ ശരീരത്തിൽ പെട്രോൾ വീണിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടപ്പോൾ അനീഷിന്റെ ശരീരത്തിലേക്കും തീപടരാൻ കാരണമിതാണ്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി…

Read More

നീറ്റ് പരീക്ഷയിൽ വീണ്ടും പരാതി; വെബ്‌‌സൈറ്റിലെ മാർക്ക് 540ൽ നിന്ന് രണ്ടുമണിക്കൂറിൽ 167 ആയി കുറഞ്ഞതായി വിദ്യാ‌ർത്ഥി

ന്യൂഡൽഹി: 2026ലെ നീറ്റ് പുനഃപരീക്ഷയുടെ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ മാർക്കിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ രംഗത്ത്. തന്റെ ഒഎംആർ ഷീറ്റിൽ കാട്ടിയത് 609 മാർക്ക് നേടാൻ സാദ്ധ്യതയുണ്ടെന്നാണെന്നും എന്നാൽ ഫലം പുറത്തുവന്നപ്പോൾ 540 മാർക്കാണ് വെബ്‌സൈറ്റിൽ കാണിച്ചതെന്നും കാൺപൂർ സ്വദേശിയായ ആര്യ സിംഗ് ആരോപിച്ചു. രണ്ട് മണിക്കൂറിനുശേഷം മാർക്ക് 167 ആയി കുറഞ്ഞുവെന്നും വിദ്യാർത്ഥി പറയുന്നു. സമാന ആരോപണവുമായി അയോദ്ധ്യയിൽ നിന്ന് ആരുഷി പട്ടേലും രംഗത്തെത്തി. സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)​ വിശ‌ദമായ…

Read More

ഗോൾവല കാത്തവരും പ്രതിരോധക്കോട്ട കെട്ടിയവരും; ആരൊക്കെയാണ് മികച്ചത്

എക്കാലത്തെയും നല്ല ലോകകപ്പുകളിലൊന്നാണ് ഇത്തവണത്തേതെന്ന് ഫൈനലിനു മുൻപു തന്നെ ഉറപ്പിക്കാം. അതിന്റെ ഒരു പ്രധാന കാരണം ഇത്തവണ ടൂർണമെന്റിലെ മത്സരങ്ങളിൽ വിവിധ തലങ്ങളില്‍ നടന്ന ഉന്നത നിലവാരമുള്ള പ്രകടനങ്ങളാണ്. ഫുട്ബോളിൽ ഇപ്പോഴുള്ള എല്ലാം താരങ്ങളും കളിക്കാനെത്തി എന്നതും, പുതിയ താരോദയം ഉണ്ടായി എന്നതും, മറന്നുകിടന്ന പഴയ പടക്കുതിരകള്‍ തങ്ങളുടെ പ്രതാപം അസ്തമിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തി എന്നതടക്കം, മൊത്തം 48 ടീമുകള്‍ ഏറ്റുമുട്ടിയ പുതിയ ടൂര്‍ണമെന്റ് സമ്മാനിച്ച കാഴ്ചകൾ പെട്ടെന്ന് വിസ്മൃതിയിലാഴില്ല. മുൻപൊരു ലോകകപ്പും ‘ഗോള്‍കീപ്പറുടെ ടൂര്‍ണമെന്റ്’ എന്ന…

Read More

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി മർദിച്ചു, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് വലിച്ചെറിഞ്ഞു

ഹൈദരാബാദ് ∙ നാഷനൽ പൊലീസ് അക്കാദമിയിലെ (എൻപിഎ) ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസ്. സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും മർദിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് ശിവരാംപള്ളിയിലെ അട്ടാപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 30 വയസ്സുകാരിയായ സഹ ട്രെയിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 23 മുതൽ പ്രതി വാട്സാപ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചും മറ്റ് ട്രെയിനികളുടെ മുന്നിൽ വച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയും തന്നെ പീഡിപ്പിക്കുകയാണെന്ന്…

Read More