മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചാൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

ന്യൂഡൽഹി: രാജ്യത്ത് മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. മാലിന്യം സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിക്കുന്ന വൻകിട മാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വാണിജ്യ സമുച്ചയങ്ങൾ, വലിയ റെസിഡൻഷ്യൽ സൊസൈറ്റികൾ തുടങ്ങിയ വൻകിട മാലിന്യ ഉത്പാദകരുടെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ രാജ്യത്തുടനീളമുള്ള ജില്ലാ കലക്ടർമാരോട് സുപ്രീം കോടതി നിർദേശിച്ചു. ആറാഴ്ചക്കുള്ളിൽ അതത് അധികാരപരിധിയിലെ ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താൻ കോടതി കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എസ്.വി.എൻ…

Read More

റെയിൽവേ സ്റ്റേഷൻ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു

നെയ്യാറ്റിൻകര: ജനറൽ ആശുപത്രി ജംഗ്ഷന് സമീപം റെയിൽവേ കടന്നു പോകുന്ന കാട്ടാക്കട റോഡിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് തക‌ർന്നു. ഇക്കഴിഞ്ഞ മഴയത്താണ് പ്രധാന റോഡിന്റെ ഒരു ഭാഗം അപകടകരമായ രീതിയിൽ തക‌ർന്ന് താഴേക്ക് വീണത്. നെയ്യാറ്റിൻകര കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കാനായി അക്വയ‌ർ ചെയ്ത സ്ഥലത്തിലെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്നതും അല്ലാത്തതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് പാലത്തിന് സമീപമുള്ള ഈ അപ്രോച്ച് റോഡിലൂടെയാണ്. ഈ പാലത്തിന് സമാന്തരമായി റെയിൽവേ…

Read More

കെനിയയിൽ ഹെലികോപ്ടർ തകർന്നുവീണ് ഏഴ് മരണം

നെയ്‌റോബി: വടക്കൻ കെനിയയിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോർട്ട്. ലോയിസാബ കൺസർവൻസിയിൽ നിന്ന് സാംബുരു കൗണ്ടിയിലെ എവാസോ നൈറോ പ്രദേശത്തേക്ക് പോയ ഹെലികോപ്ടർ തകർന്നുവെന്നാണ് കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. അപകടത്തിൽ ഇക്വഡോർ രഹസ്യാന്വേഷണ വിഭാഗം മേധാവിയും മരിച്ചതായാണ് വിവരം. അപകടകാരണം വ്യക്തമല്ലെന്ന് കെനിയൻ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 9.13നാണ് അപകടം ഉണ്ടായത്….

Read More

പാലക്കാട്ട് റിസോർട്ടിലെ നീന്തൽക്കുളത്തിൽവീണ അഞ്ചുവയസുകാരൻ മരിച്ചു

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിൽ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പമാണ് റിഹാൻ റിസോർട്ടിൽ എത്തിയത്. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിക്കൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മാധ്യമങ്ങളില്‍ സംസാരിക്കുന്ന സുന്ദരന്മാരായ ചിലര്‍ പോലും മിണ്ടിയില്ല ; ജാതി അധിക്ഷേപത്തില്‍ ഖാര്‍ഗേ

ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നേരിട്ട വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് തുറന്നടിച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗേ. ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അപൂര്‍വ്വമായി മാത്രം പ്രകടിപ്പിക്കാറുള്ള തന്റെ വ്യക്തിപരമായ മനോവിഷമം തുറന്നുപറഞ്ഞു. ഖാര്‍ഗെയുടെ സന്ദര്‍ശനത്തിനുശേഷം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന ‘ശുദ്ധീകരണ’ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കൊപ്പം പരസ്യമായി നിലകൊള്ളാനോ സംഭവത്തെ അപലപിക്കാനോ പല സി.ഡബ്ല്യു.സി അംഗങ്ങളും തയ്യാറാകാത്തതില്‍ തനിക്ക് ‘വേദനയുണ്ട്’ എന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ബി.ജെ.പിയുമായി…

Read More

ബാങ്കിൽ നാല് തവണയിൽ അധികം പണം പിൻവലിച്ചാൽ ഓരോതവണയും 15രൂപയും ജിഎസ്‌ടിയും നൽകണം, പ്രഖ്യാപനം

കൊച്ചി: എസ്.ബി.ഐയുടെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകൾ വഴി ബ്രാഞ്ച് ചാനലിലൂടെ നടത്തുന്ന പണം പിൻവലിക്കലുകൾക്കുള്ള പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രൊഡക്ട് കോഡ് 10111701 ഉൾപ്പെടുന്ന ബേസിക് സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കാണ് ഈ മാറ്റം ബാധകമാകുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഉപഭോക്താക്കൾക്ക് ഓരോ മാസവും നാല് പണം പിൻവലിക്കലുകൾ സൗജന്യമായി തുടരാം. ആദ്യ നാല് പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ബാധകമായ ജി.എസ്.ടിയും എസ്.ബി.ഐ ഈടാക്കും.

Read More

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; പിടിക്കപ്പെട്ടാല്‍ പറയാന്‍ തിരക്കഥയും തയ്യാറാക്കിയിരുന്നു

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ പിടിക്കപ്പെട്ടാല്‍ പറയാനും മുന്‍കൂട്ടി കഥ തയ്യാറാക്കി പ്രതികള്‍. നാല് പേരും പറയുന്നത് ഒരേ കഥയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പരിശോധന നടത്തിയ പോലീസ് അത് പൊളിച്ചു കളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് പിടിക്കില്ലെന്ന പൂര്‍ണ്ണവിശ്വാസമൊന്നും പ്രതികള്‍ക്ക് ഇല്ലായിരുന്നു. എപ്പോഴെങ്കിലും പിടിക്കപ്പെട്ടേക്കാമെന്ന് കരുതിയാണ് ചോദ്യം ചെയ്യലില്‍ പറയാന്‍ മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയത്. സ്വന്തം അച്ഛനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി അന്വേഷണം വഴിതെറ്റിക്കാനാണെന്ന് പോലീസിന് മനസ്സിലായി. തുടര്‍ചോദ്യം…

Read More

ബൈക്കിൽ കാറിടിച്ച് അപകടം, ഗുരുതര പരിക്കോടെ 18കാരൻ റോഡിൽ കിടന്നത് അരമണിക്കൂറോളം, പിന്നാലെ മരണം

കോഴിക്കോട്: ദേശീയപാതയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് 18കാരൻ റോഡിൽ ചോരവാർന്ന് കിടന്നത് 25 മിനുട്ടോളം. ഒടുവിൽ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. കോഴിക്കോടാണ് സംഭവം. ചേമഞ്ചേരികാപ്പാട് റെയ്‌ഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അത്തോളിയിലെ ദന്താശുപത്രിയിൽ പോയശേഷം തിരികെ മടങ്ങിവരികയായിരുന്ന ഫർസീന്റെ ബൈക്കിൽ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ഫർസീൻ എതിർദിശയിൽ വന്ന വേറൊരു കാറിനടിയിലേക്ക് വീണു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചോരവാർന്ന് ഫർസീൻ റോഡിൽകിടന്നെങ്കിലും വഴിയിലൂടെപോയ പലരും മൊബൈലിൽ അപകടത്തിന്റെ ചിത്രം പകർത്താൻ…

Read More

85 ലക്ഷം രൂപ എന്തിനുപയോഗിച്ചു ; വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ വീണയ്ക്ക് എതിരേ ഫെമ കേസും വന്നേക്കും. വീണയുടെ അക്കൗണ്ടില്‍ നിന്നും 85 ലക്ഷം ദുബായിലേക്ക് കൈമാറിയതായി കണ്ടെത്തിയെന്നാണ് ഇ.ഡി.യുടെ വാദം. വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കിട്ടിയ ഡയറിയിലാണ് ഈ വിവരമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം പോയതായി സംശയിക്കപ്പെടുന്നുണ്ട്. മെയ് 27 നായിരുന്നു ഇ.ഡി. റെയ്ഡ് നടത്തിയത്് അവിടെ നിന്നും കിട്ടിയ ഡയറിയില്‍ മുഴുവന്‍ വിവരവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. പണം ആര്‍ക്കാണ് കൈമാറിയത്. എന്തിന്…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: കെ.സിയുടെ വിശ്വസ്‌തര്‍ക്ക്‌ മുന്‍ഗണന, ഷാഫിയോ കുഴല്‍നാടനോ? അധികാരസമവാക്യങ്ങള്‍ മാറും

തിരുവനന്തപുരം; കെ.പി.സി.സി. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ.സി. വേണുഗോപാലിന്റെ വിശ്വസ്‌തര്‍ക്ക്‌ മുന്‍തൂക്കം. യുവനേതാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചാല്‍ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും മുന്‍നിരയിലെത്തും. കെ.സി. പക്ഷത്തോട്‌ അടുപ്പമുള്ള നേതാവ്‌ അധ്യക്ഷനായാല്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‌ അത്‌ രാഷ്‌ട്രീയമായി വലിയ തലവേദനയാകുമെന്നാണ്‌ വിലയിരുത്തല്‍. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ദളിത്‌ നേതാവിനെ പരിഗണിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്കും സാധ്യതയുണ്ട്‌. മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കുന്നുണ്ട്‌. ബെന്നി ബഹനാന്‍, ആന്റോ ആന്റണി എന്നിവരും പ്രതീക്ഷയിലാണ്‌. പാര്‍ട്ടി ഘടകങ്ങളിലെ പരിചയസമ്പത്തും…

Read More