പാലായിൽ ചെയർപേഴ്‌സണായി മായ രാഹുൽ; ലഭിച്ചത് 16 വോട്ട്

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിക്ക് പത്ത് വോട്ട് ലഭിച്ചു. ആകെ 26 കൗൺസിലർമാരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. പാലാ മുനിസിപ്പൽ കൗൺസിലിൽ 19ാം വാർഡിന്റെ പ്രതിനിധിയാണ് മായ. റിയ എട്ടാം വാർഡിന്റെ കൗൺസിലറാണ്. ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയുള്ള സ്വതന്ത്ര അംഗമായാണ് മായ മത്സരിച്ചത്. നഗരസഭാ മുൻ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് നഗരസഭ ഭരണം…

Read More

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം.. ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ…

Read More

ജൂലാ മൺസൂൺ കപ്പ് 2026: കേരളത്തിലെ പിക്കിൾബോളിന് പുതിയ ഉണർവ്

കൊച്ചി കടവന്ത്രയിലെ Rally Labs Court-ൽ ആവേശമായി JOOLA Monsoon Cup 2026. പിക്കിൾബോൾ ഇവന്റ്സ് & ഡെവലപ്‌മെന്റ് അസോസിയേഷൻ (PEDA) സംഘടിപ്പിച്ച ടൂർണമെന്റ് കേരളത്തിൽ വളർന്നുവരുന്ന പിക്കിൾബോൾ കായികരംഗത്തിന് പുതിയ ദിശാബോധം നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങളുടെ പങ്കാളിത്തം മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു. 2026 ഓഗസ്റ്റ് 16നാണ് JOOLA Monsoon Cup 2026 കൊച്ചി കടവന്ത്രയിലെ Rally Labs Court-ൽ നടന്നത്. PEDAയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള…

Read More

അച്ഛനെ തലക്കടിച്ച് കൊന്നു: മകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പിൽ മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിരാമിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതിൽ പ്രകോപിതനായ അഭിരാം പട്ടികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം…

Read More

തൃശൂർ പാവറട്ടിയിൽ അമ്മയെ വെട്ടിക്കൊന്നു: മകൻ കസ്റ്റഡിയിൽ

തൃശൂർ: പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. തകരൻ വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ (46) പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ പറമ്പിൽ ജോലിചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ പിന്നീലൂടെയെത്തി കെട്ടിപ്പിടിച്ച് കഴുത്തറുക്കുകയായിരുന്നു. പിന്നാലെ വീടിനകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഡോളിയുടെ തലയ്ക്ക് ആഴത്തിൽ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…

Read More

ആലപ്പുഴയിൽ വീടിനുള്ളിൽ വൃദ്ധന്റെ മൃതദേഹം; കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തിൽ കുരുക്കിട്ട നിലയിൽ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടപ്പുരയ്‌ക്കൽ പടീറ്റതിൽ വാടകയ്‌ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം. വീട്ടിൽ ശിവൻകുട്ടി തനിച്ചായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യയും മറ്റുള്ളവരും വണ്ടാനം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും ശിവൻകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് ചെറുമകൾ അയൽക്കാരെ വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വിരലടയാള…

Read More

പാലക്കാട്ട് വൻ ലഹരിവേട്ട; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ, സംഘത്തിന് പിന്നിൽ വൻ റാക്കറ്റ്

പാലക്കാട്: ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഒലവക്കോട് വച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്റെ പിടിയിലാകുന്നത്. എംഡിഎംഎയ്‌ക്കൊപ്പം കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. വേങ്ങര സ്വദേശി അസറുദ്ദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ, കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ ഒരു കോടി രൂപ വില വരും. ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്ക് വേണ്ടിയാണ് ലഹരി കേരളത്തിലേക്കെത്തിച്ചത്. തമിഴ്നാട് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ…

Read More

ക്ഷേത്രങ്ങളിൽ ഇല്ലംനിറ

തൃശൂർ: സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. തിരുവമ്പാടി ക്ഷേത്രത്തിൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ആഘോഷങ്ങളിൽ നിരവധി ഭക്തർ പങ്കെടുത്തു. ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. പള്ളിയുണർത്തൽ, നിർമാല്യദർശനം എന്നിവയ്ക്കുശേഷം ക്ഷേത്രം പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് നൽകി. താണിക്കുടം ക്ഷേത്രം, കോടശ്ശേരിമല ശിവപാർവതി ക്ഷേത്രം,കോട്ടപ്പുറം ശിവക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, മച്ചാട് നിറമംഗലം ക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രം, പൈനൂർ…

Read More

ഓണവിപണി ഉണർന്നു , തൃശൂരിൽ പൂരത്തിരക്ക്

തൃശൂർ: ഓണവിപണി ഉണർന്നു, അത്തം നാളിൽ നഗരത്തിൽ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് തിരക്കേറിയത്. ഫുട്പാത്തുകളിലും കച്ചവടക്കാർ നിറഞ്ഞതോടെ ആളുകൾ തിങ്ങി നിരങ്ങി. തേക്കിൻക്കാട് മൈതാനിയിലും ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. എം.ഒ റോഡ്, ശക്തൻ സ്റ്റാൻഡ് പരിസരങ്ങളിലും വഴിയോര കച്ചവടക്കാർ ഇടം പിടിച്ചു. തേക്കിൻക്കാട് മൈതാനം വാഹനങ്ങളെ കൊണ്ട് നിറഞ്ഞു. തെക്കേഗോപുര നടയിൽ അത്തംനാളിൽ ഒരുക്കിയ പൂക്കളം കാണുന്നതിനും സെൽഫിയെടുക്കുന്നതിനും രാത്രിവരെ ആളുകൾ എത്തിയിരുന്നു. ഓണത്തിന് മുമ്പ് ഇനി ഒരു ഒഴിവ് ദിവസം മാത്രമെ…

Read More

പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ…

Read More