വൈദ്യുതി പ്രതിസന്ധി രൂക്ഷം; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം എന്നിവരുമായി മുഖ്യമന്ത്രി അടിയന്തര അവലോകന യോഗം നടത്തി. പ്രതിസന്ധി പരിഹരിക്കുന്നതിന് മുൻഗണനാക്രമത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. നിലവിലെ സാഹചര്യം നേരിടാൻ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി…