കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്.
സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസങ്ങളിൽ മക്കാലിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു മോഷണം നടന്നിരുന്നു. നാലുഗ്രാം തൂക്കമുള്ള ഒരു സ്വർണത്താലിയാണ് ഇവിടെനിന്ന് മോഷണം പോയത്.

Leave a Reply

Your email address will not be published. Required fields are marked *