നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ച

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി വ്യാഴാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ശിക്ഷാവിധിയിൽ വാദം പൂർത്തിയായി. പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തോടടുക്കുമ്പോൾ വിധി വരുന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷൻ- 60) വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക്…

Read More

തൂഫാന്‍ : കൊച്ചിയില്‍ മോഹന്‍ലാലിനോടൊപ്പം വിജയ്യും

  ലഹരിയോട് നോ പറയും കൊച്ചി: ലഹരിവേട്ടയായ ‘ഓപ്പറേഷന്‍ തൂഫാന്’ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ 11. 30ന് ചെന്നൈയിലെത്തി ചെന്നിത്തല വിജയ്യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ പിന്തുണയെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിച്ചത്. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്നാട് സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കും. കേരളത്തില്‍…

Read More

പിണറായി ആയിരുന്നെങ്കില്‍ ഒറ്റ കോളില്‍ ഫോണ്‍ എടുക്കുമായിരുന്നു സുകുമാരന്‍ നായര്‍

  കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിച്ച് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജി സുകുമാരന്‍ നായരെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയായിരുന്നു പ്രതികരണം. ‘മുഖ്യമന്ത്രിയെ രണ്ടുതവണ വിളിച്ചു. ആറുദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചത്. ബഡ്ജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അത് അന്നുതന്നെ പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ല. സതീശനെ കാണാനല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടര്‍ ആണ് ഞാന്‍….

Read More

കൊല്ലത്ത് വൻ ലഹരി വേട്ട: 30 ലക്ഷത്തിന്റെ ഗുളിക ശേഖരവും 51.59 ഗ്രാം എംഡിഎംഎയും പിടിച്ചു

കൊല്ലം ∙ ജില്ലയിൽ വൻ ലഹരി വേട്ട; രണ്ടു യുവാക്കൾ പിടിയിൽ. ലഹരിക്കായി ഉപയോഗിക്കുന്ന 30 ലക്ഷത്തോളം രൂപ വിലവരുന്ന ഗുളികകളുമായി യുവാവ് ഇരവിപുരത്തും 50 ഗ്രാമിലധികം എംഡിഎംഎയുമായി മറ്റൊരു യുവാവ് ചിറക്കരത്താഴത്തുമാണ് പിടിയിലായത്. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവ്യർ (36) ആണ് ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 6200 വേദന സംഹാരി ഗുളികകൾ പിടികൂടി. മറ്റൊരിനത്തിൽപെട്ട 20 ഗുളികകളും പിടികൂടി. റീട്ടെയ്ൽ വിപണിയിൽ ഉദ്ദേശം…

Read More

‘പ്രിയദർശിനി’ സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു, പദ്ധതിയിൽ സർക്കാറിന് പൂർണ്ണ തൃപ്തിയെന്ന് സി.പി. ജോൺ

തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ഒരു മാസം പിന്നിടുംമ്പോൾ സർക്കാറിന് പൂർണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നമസ്തേ കേരളം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു സർക്കാർ പദ്ധതിയും ജനങ്ങൾ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല.പദ്ധതി സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങൾ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രിയദർശിനി പദ്ധതി നിലവിൽ മറ്റ്…

Read More

ഡൽഹി ചലോ’ക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ; 20 ബോഗികൾ, 1452 യാത്രക്കാർ

തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിന് കേരളത്തിൽനിന്ന് സ്പെഷൽ ട്രെയിൻ. കേരളത്തിൽനിന്നുള്ള 1452 സമരപ്രതിനിധികൾക്ക് പോകാനായി 20 ബോഗികളുള്ള തീവണ്ടി ഏഴുദിവസത്തേക്കാണ് സി.പി.ഐ വാടകയ്ക്കെടുത്തത്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുക. പാർട്ടി പ്രവർത്തകർ മാത്രമായിരിക്കും യാത്രക്കാർ. 18 തേഡ് ക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളും രണ്ട് നോൺ എ.സി ബോഗികളും ഉണ്ടാകും. ഒരാൾക്ക് 9000 രൂപ ചെലവുവരും. ആദ്യമായാണ് കേരളത്തിൽനിന്നൊരു രാഷ്ട്രീയപാർട്ടി തീവണ്ടി വാടകയ്ക്കെടുത്ത് സമരത്തിന് പോകുന്നത്. ഓഗസ്റ്റ് 29-ന്…

Read More

മൂന്ന് കോടി തന്നാൽ മ​ന്ത്രിയാക്കാമെന്ന് എലത്തൂർ എം.എൽ.എക്ക് ‘ഓഫർ’; വിളവന്നത് പ്രിയങ്കാഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന്പറഞ്ഞ്

കോഴിക്കോട്: ഓണത്തിനും പെരുന്നാളിനും ക്രിസ്‍മസിനുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പല ഓഫറുകളും വ്യാപാരികൾ നൽകാറുണ്ട്. എന്നാൽ, മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന ‘ഓഫർ’ കിട്ടിയാലോ? എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണനാണ് ഈ വ്യാജ ’ഓഫർ’ കഴിഞ്ഞ ദിവസം കിട്ടിയത്. വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞാണ് വ്യാജൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി. ജൂലൈ ആറിനാണ് വാട്സ്ആപ്പ്…

Read More

ആക്രി പെറുക്കാനെത്തി, സ്വർണമാലയും ഫോണും കവരാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി വീട്ടമ്മ

വൈക്കം: ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ ശേഷം സ്വർണമാലയും ഫോണും മോഷ്ടിക്കാൻ ശ്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ. കവർന്ന സാധനങ്ങളുമായി ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ സ്വദേശി റഹിമിനെ(40) ആണ് ഇടയാഴം മാരാവള്ളിച്ചിറയിൽ കനകമ്മ (60) പരിസരവാസികളുടെ സഹായത്തോടെ പിടികൂടിയത്. മുച്ചക്ര വാഹനത്തിലാണ് ഇയാൾ ആക്രിസാധനങ്ങൾ പെറുക്കാനെന്ന വ്യാജേന എത്തിയത്. പേരക്കുട്ടിയുടെ സ്വർണമാലയും വീട്ടിലെ മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മൂന്നാംപിറന്നാൾ സമ്മാനമായി കുട്ടിയുടെ പിതാവ് രഞ്ജിത്തിന്റെ സുഹൃത്തുക്കൾ നൽകിയതായിരുന്നു മാല. ചൊവ്വാഴ്ച രാവിലെ മകൾ മനീഷയും കൊച്ചുമകളും…

Read More

നിയമന ക്രമക്കേടിൽ വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; പിഎസ്‌സിക്ക് കത്ത് നൽകി

തിരുവനന്തപുരം ∙ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്കു കത്തു നല്‍കി. ഉദ്യോഗസ്ഥര്‍ പിഎസ്‌സി ആസ്ഥാനത്തു നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. പരാതികള്‍ ഉള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക എന്നിവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിതാ ബീഗം പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹകരണവും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ്…

Read More

മലയാളി ‘ഇൻ സ്പേസ്’: അനിലും സംഘവും ബഹിരാകാശ നിലയത്തിലെത്തി, 8 മാസത്തിന് ശേഷം മടക്കം

ന്യൂയോർക്ക് ∙ ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.

Read More