ഗോവിന്ദച്ചാമിയെ പൂട്ടി, 1.5 കോടി ഇന്‍ഷുറന്‍സിനും വഴിയൊരുക്കി’; അഭിമാനം പുതിയ ജില്ലാ പോലീസ് മേധാവി

കാഞ്ഞങ്ങാട്: നെല്ലെടുപ്പ് സമരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും ചരിത്രമെഴുതിയ രാവണേശ്വരം ഗ്രാമത്തിന് മറ്റൊരു അഭിമാനം കൂടി. നാട്ടുകാരന്‍ പി.നിധിന്‍രാജ് ജില്ലയുടെ പോലീസ് തലപ്പത്തെത്തുന്നു. അടുത്താഴ്ച ജില്ലാ പോലീസ് മേധാവിയായി അദ്ദേഹം ചുമതലയേല്‍ക്കും. നിധിന്‍രാജ് ജില്ലാ പോലീസ് മേധാവിയായെന്ന് അറിഞ്ഞതുമുതല്‍ കാഞ്ഞങ്ങാട്ടെയും രാവണേശ്വരത്തെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നിറഞ്ഞോടുകയായിരുന്നു ഈ വിവരം. നിധിന്‍രാജിന്റെ ഫോട്ടോവെച്ച് രാവണേശ്വരത്തിന്റെ അഭിമാനമെന്ന ടാഗ്ലൈനോടെയുള്ള പോസ്റ്റ് ഒരുപാട് ആളുകള്‍ സ്റ്റാറ്റസുമാക്കി. രാവണേശ്വരം ‘എക്കാല്‍ ഹൗസി’ല്‍ കെ.രാജേന്ദ്രന്‍ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ് നിധിന്‍രാജ്. പത്താംതരംവരെ…

Read More

ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരന്‍

മൂവാറ്റുപുഴ: ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ചയാളുടെ പേരില്‍ കേസെടുത്തു. കോഴിക്കോട്-അടൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ സതീഷ് (46) നെയാണ് വെള്ളിയാഴ്ച രാവിലെ 5.30-ന് മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയില്‍വെച്ച് യാത്രക്കാരന്‍ അടിച്ചത്. അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവര്‍ ബസ് നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. കോട്ടയ്ക്കലില്‍നിന്ന് ബസില്‍ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് മര്‍ദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടര്‍ മഹേഷും മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ കണ്ടാലറിയുന്ന ആള്‍ എന്നാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്. പേഴയ്ക്കാപ്പിള്ളിയില്‍ ബസ് നിര്‍ത്തി…

Read More

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്.കോള്‍ വിളിച്ച ആള്‍ പിടിയിലായി. ചിറയിന്‍കീഴ് സ്വദേശി ടോണിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.  

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തി ഒപ്പിടണമെന്നടക്കം നിര്‍ദേശങ്ങള്‍ ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത് മാസത്തില്‍ ഒരിക്കല്‍ എന്ന നിലയിലേക്ക് ചുരുക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു….

Read More

കട്ടന്‍ കാപ്പി ശീലമാക്കി, നാരുകളടങ്ങിയ ഭക്ഷണം കൂട്ടി; ഫാറ്റിലിവര്‍ മാറ്റിയെടുത്തത് എങ്ങനെയെന്ന് ഡോക്ടര്‍

ഫാറ്റിലിവര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. ഇപ്പോഴിതാ ജീവിതശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യില്‍ നിന്നുള്ള സര്‍ജനായ ഡോ. കരണ്‍ രാജന്‍. ആരോഗ്യകരമായ അറിവുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരണ്‍ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്. മധുര പാനീയങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത്….

Read More

മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി; ഏതൊക്കെ കേസുകളില്‍ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളിലും ഡല്‍ഹി എയിംസ് ഉള്‍പ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. വെര്‍ച്വല്‍ ഓട്ടോപ്സിയെന്നാല്‍ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ്…

Read More

‘കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള 1000 രൂപ ഈ അധ്യായന വര്‍ഷം നടപ്പിലാക്കും’- മന്ത്രി റോജി എം. ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷ…

Read More

പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ…

Read More

രാഘവ ലോറന്‍സ് രാഷ്ട്രീയത്തിലേക്ക്, പ്രിയപ്പെട്ട വിജയ്‌ക്കൊപ്പം നിന്ന് സമൂഹത്തെ സേവിക്കുമെന്ന് പ്രതികരണം

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള…

Read More

അമ്മയിലെ ആഭ്യന്തര തര്‍ക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തി എന്നുകാണിച്ച് കൂടുതല്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കാണ് സംഘടന ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നടി അന്‍സിബ ഹസന് ഷോ-കോസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

Read More