മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താന്‍ വിര്‍ച്വല്‍ ഓട്ടോപ്‌സി; ഏതൊക്കെ കേസുകളില്‍ സഹായകമാകും?

പ്രിയപ്പെട്ടവരുടെ മരണമുണ്ടാക്കുന്ന വേദനയ്‌ക്കൊപ്പം തന്നെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് മൃതദേഹം കീറിമുറിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടുകൊടുക്കേണ്ടിവരുന്നതും. വെര്‍ച്വല്‍ ഓട്ടോപ്‌സി അഥവാ ശരീരം കീറിമുറിക്കാതെയുള്ള പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ ആരോഗ്യരംഗത്ത് ചരിത്രപരമായ തുടക്കത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളിലും ഡല്‍ഹി എയിംസ് ഉള്‍പ്പെടെ ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലുമാണ് വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കാനുള്ള പ്രഖ്യാപനം വന്നതോടെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. വെര്‍ച്വല്‍ ഓട്ടോപ്സിയെന്നാല്‍ മൃതദേഹം കീറിമുറിക്കുന്നതിന് പകരം അത്യാധുനിക ഇമേജിങ്…

Read More

‘കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള 1000 രൂപ ഈ അധ്യായന വര്‍ഷം നടപ്പിലാക്കും’- മന്ത്രി റോജി എം. ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷ…

Read More

പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ…

Read More

രാഘവ ലോറന്‍സ് രാഷ്ട്രീയത്തിലേക്ക്, പ്രിയപ്പെട്ട വിജയ്‌ക്കൊപ്പം നിന്ന് സമൂഹത്തെ സേവിക്കുമെന്ന് പ്രതികരണം

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായുള്ള അടുത്ത സൗഹൃദവും നിലവിലെ സാഹചര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള…

Read More

അമ്മയിലെ ആഭ്യന്തര തര്‍ക്കം: ടിനിക്കും ലക്ഷ്മിപ്രിയയ്ക്കും ജോയ് മാത്യുവിനും കാരണംകാണിക്കല്‍ നോട്ടീസ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തി എന്നുകാണിച്ച് കൂടുതല്‍ താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കാണ് സംഘടന ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നടി അന്‍സിബ ഹസന് ഷോ-കോസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ടിനി ടോം, ലക്ഷ്മിപ്രിയ, ജോയ് മാത്യു എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായത്. നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

Read More

സ്മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകന്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പ്ലീഡര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചു. കെ ബി പ്രദീപിനെയാണ് പ്ലീഡറായി നിയമിച്ചത്. നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ രം?ഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി പറഞ്ഞു.ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി…

Read More

മോദി സര്‍ക്കാരില്‍ രാജ്യം കാണുന്നത് വികസനം മാത്രമെന്ന് രാജീവ് ചന്ദ്രശേഖര്‍

സിപിഐയില്‍ നിന്ന് 6 പേര്‍ ബിജെപി യിലേക്ക്. സിപിഐ തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡന്റ് രാഹുല്‍ കുമാറിന്റെ നേതൃത്വത്തിലാണ് 6 പേര്‍ ബിജെപി യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിന്‍ രാജ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്.കഴിഞ്ഞ 10 വര്‍ഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ മാത്രം നടത്തുന്നു. കെഎസ്ആര്‍ടിസി സൗജന്യ യാത്ര,…

Read More

ആര്‍എസ്എസ് മേധാവി നാളെ കേരളത്തില്‍ എത്തും;നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നാളെ തലസ്ഥാനത്തെത്തും. കേരളത്തിലെ ആര്‍എസ്എസ് ആഘോഷങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്തും തൃശ്ശൂരിലും ആര്‍എസ്എസ് ശദാബ്ദി പ്രഭാഷണം നടത്തും. 13 നു തിരുവനന്തപുരത്തും 14നു തൃശൂരിലും ആര്‍എസ്എസ് സര്‍സംഘചാലക് എത്തും. ആര്‍എസ്എസ് നെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയും. ബിജെപി നിയമ സഭയില്‍ 3 സീറ്റ് നേടിയ ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. കേരളത്തിലെ സംഘപരിവാര്‍ നേതാക്കളുമായി മോഹന്‍ ഭഗവത് കൂടികാഴ്ച നടത്തും.നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണവും ലഭിച്ച ശേഷം…

Read More

റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഐ.പി ബിനു അടക്കം 7 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി. രക്ത സമ്മര്‍ദമുള്ള ഐ.പി ബിനുവിന് വൈദ്യ സഹായം വേണമെന്നു പ്രതി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.രേവന്ത്,ലെനിന്‍ രാജ്,നന്ദു. ജി. ആര്‍,രാഹുല്‍ രാജന്‍,ഐ.പി.ബിനു,വൈശാഖ്, രാഹുല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്.സി.എം.ആര്‍.എല്‍.-എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകള്‍ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.റെയ്ഡ്…

Read More

നിതിന്‍ രാജിന്റെ മരണം: ഡോ.റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍തി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയില്‍ ഡോ. റാം മുന്‍കൂര്‍ വാദിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകള്‍ പൊതുമധ്യത്തില്‍ മാധ്യമങ്ങള്‍…

Read More