ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരന്‍
മൂവാറ്റുപുഴ: ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ മുഖത്തടിച്ചയാളുടെ പേരില്‍ കേസെടുത്തു. കോഴിക്കോട്-അടൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഡ്രൈവര്‍ സതീഷ് (46) നെയാണ് വെള്ളിയാഴ്ച രാവിലെ 5.30-ന് മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയില്‍വെച്ച് യാത്രക്കാരന്‍ അടിച്ചത്. അടികൊണ്ടിട്ടും മനഃസാന്നിധ്യം വിടാതെ ഡ്രൈവര്‍ ബസ് നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. കോട്ടയ്ക്കലില്‍നിന്ന് ബസില്‍ കയറിയ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് മര്‍ദിച്ചതെന്നാണ് ഡ്രൈവറും കണ്ടക്ടര്‍ മഹേഷും മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ കണ്ടാലറിയുന്ന ആള്‍ എന്നാണ് പോലീസ് എഫ്.ഐ.ആറിലുള്ളത്. പേഴയ്ക്കാപ്പിള്ളിയില്‍ ബസ് നിര്‍ത്തി…