പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. ​നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ് ജോഷി, തന്‍റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല കൂടി ഔദ്യോഗികമായി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ധർമേന്ദ്ര പ്രധാന്റെ രാജി സ്വീകരിച്ചതും പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയതും.

Read More

സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി

ആലപ്പുഴ: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ. ജന്തർ മന്തർ സമരത്തിൽ ആദ്യംഘട്ടംമുതൽ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാനായി കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുമായിരുന്നെന്നും സമരവിജയത്തിന്റെ ക്രെ‌ഡിറ്റ് പൂർണമായും വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.   വിദ്യാർത്ഥികൾക്ക് നിയമസഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും…

Read More

ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ഹോങ്കോങ്: സീനിയർ ലോക ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ എപ്പി താരങ്ങളായ തനിഷ ഖത്രിയും പ്രാചി ലോഹനും ചരിത്രനേട്ടം സ്വന്തമാക്കി. ലോക ചാമ്പ്യൻഷിപ്പിൽ വനിതാ എപ്പി വിഭാഗത്തിലെ മെയിൻ ടേബിൾ ഓഫ് 64 (ഡയറക്‌ട് എലിമിനേഷൻ റൗണ്ട്) യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരങ്ങളെന്ന റെക്കോർഡാണ് ഇരുവരും കുറിച്ചത്. ഹോങ്കോങിലെ ഏഷ്യ എക്‌സ്‌പോയിൽ 180-ലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.   വനിതകളുടെ വ്യക്തിഗത എപ്പി വിഭാഗത്തിൽ തനിക്ഷ ഖത്രി 43-ാംസ്ഥാനത്തെത്തി. സീനിയർ ലോക ഫെൻസിംഗ്…

Read More

‘ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്’; ‘പാറ്റ’കളുടെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി എംപി. ഇത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്നും എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾ രാജ്യം തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു എംപിയുടെ പ്രതികരണം. ‘അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ യുവജനങ്ങൾ പിന്നോട്ടില്ലായിരുന്നു. ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിദ്യാർത്ഥിക്കൊപ്പം നിന്നു. എന്റെ സഹോദരൻ…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി; അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം തുറന്നു. രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്. ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര…

Read More

അവസാനം മുട്ടുകുത്തി മോദി; പൗരത്വ ഭേദഗതിയിലും കർഷകർ സമരത്തിലും പിടിച്ചുനിന്നു, ചരിത്രം കുറിച്ച് യുവാക്കൾ

ന്യൂഡൽഹി: 12 വർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും മുട്ടുമടക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം യുവാക്കളുടെ പ്രതിഷേധത്തിൽ വിറച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. തുടക്കത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന റിപ്പോർട്ട് വന്നെങ്കിലും ഉച്ചയോടെ രാജി അംഗീകരിക്കുകയായിരുന്നു. എൻഡിഎ സ‌ർക്കാരിനും മോദിക്കുമേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ വിദ്യാർത്ഥി പ്രതിഷേധം എന്നുതന്നെ പറയാം. മോദി കാലഘട്ടത്തിൽ…

Read More

‘ഇത് ജനാധിപത്യത്തിന്റെ വിജയം,സമരം തുടരും’: ധർമേന്ദ്ര പ്രധാന്റെ രാജിയിൽ അഭിജീത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സർക്കാ‌ർ നടപടിയ്ക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ഈ രാജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. സാധാരണ പൗരന്മാർക്ക് ഭരണാധികാരികളെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാൽ…

Read More

‘അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യൂ, പക്ഷേ ഞാൻ ഇവിടെ നിന്ന് പോകുകയാണ്’; ആശുപത്രി അധികൃതരോട് സോനം വാങ്‌ചുക്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്‌ചുക് ആശുപത്രി വിടുന്നതിനെ ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡൽഹി ഹൈക്കോടതി മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടും തന്നെ ആശുപത്രി വിടാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് വാങ്‌ചുക്ക്…

Read More

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന്‍ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വ്യക്തമാക്കിയിരുന്നു.    

Read More

ഉദ്യോഗസ്ഥർ ആക്രമിക്കുന്ന ചിത്രങ്ങൾ പങ്കുവയ്‌ക്കാൻ പുതിയ വെബ്‌സൈറ്റ്

ന്യൂഡൽഹി: ജൂലായ് 20ന് നടന്ന സൻസദ് ചലോ മാർച്ചിനും അതിനുശേഷവും പ്രതിഷേധക്കാരെ ആക്രമിച്ച പൊലീസുകാരുടെ ചിത്രങ്ങളും വീഡിയോയും പങ്കുവയ്‌ക്കാൻ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാരോട് കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിൽ പങ്കുവയ്‌ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ ന‌ിയമനടപടി സ്വീകരിക്കുമെന്നും സിജെപി അറിയിച്ചു. ‘വെബ്‌സൈറ്റിൽ വരുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും ഞങ്ങൾ പരിശോധിക്കും. പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അവർക്കെതിരെ പരാതികൾ നൽകും. ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടും. അത് ചെയ്‌തില്ലെങ്കിൽ…

Read More