‘പാറ്റ പരാമർശം നടത്തിയത്, യുവാക്കളെയല്ല’: വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതിയിലെ വാദത്തിനിടെ നടന്ന ‘പാറ്റ’ പരാമർശം വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവരെക്കുറിച്ചാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. രാജ്യത്തെ യുവാക്കളെ അധിക്ഷേപിച്ചിട്ടില്ലെന്നും അവരോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വ്യാജ ബിരുദം നേടി അഭിഭാഷക വൃത്തിയിലേക്ക് കടന്നുകൂടിയവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. വ്യാജ ബിരുദങ്ങളെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമായിരുന്നു ചർച്ച. ആ ഒരു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയത്. ഞാൻ യാത്ര ചെയ്യുമ്പോൾ…

Read More

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഫേക് വീഡിയോ; പിന്നിൽ പാകിസ്ഥാനി നെറ്റ്‌വർക്കെന്ന് പിഐബി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെയും എഐ നിർമിത വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതിൽ നടപടിയെടുത്ത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). വീഡിയോകൾ പിഐബി ഫാക്‌ട് ചെക്കിന് വിധേയമാക്കി അവ എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. വീഡിയോയിൽ പറയുന്ന പരാമർശങ്ങൾ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ നടത്തിയിട്ടില്ലെന്നും പിഐബി അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ പാകിസ്ഥാനി നെറ്റ്‌വർക്കുകളാണെന്ന് പിഐബി ചൂണ്ടിക്കാട്ടി. മോദിയുടെയും ഗോയലിന്റെയും പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇരുവരും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതും വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിച്ചേക്കില്ല; കൂടുതൽ സമരങ്ങൾക്ക് കാരണമാകുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) കേന്ദ്രസർക്കാർ അറിയിക്കും. ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. രാജി ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് സിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 24 മണിക്കൂറിൽ പാർലമെന്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നാണ് വിഷയത്തിൽ ആർഎസ്എസ്…

Read More

നീറ്റിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഡി.എം.കെ

ചെന്നൈ: നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. രാജ്യമെമ്പാടും നീറ്റിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുന്ന നിലയിലാണ് സ്റ്റാലിന്റെ പ്രതികരണം. നീറ്റിനെതിരെ ശബ്ദമുയർത്തിയ ആദ്യത്തെ സംസ്ഥാനം തമിഴ്‌നാടാണ്. നീറ്റ് പരീക്ഷ സമ്പ്രദായം തുടങ്ങുമ്പോൾ ഒന്നിലധികം പ്രവേശന പരീക്ഷകൾ എഴുതുന്നതിന്റെ ഭാരം കുറക്കുമെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും കാപിറ്റേഷൻ ഫീസ് സംവിധാനവും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണവും ഇല്ലാതാക്കുമെന്നുമായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. എന്നാലിതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിലും ഒന്നാം…

Read More

ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ ചർച്ചയില്ല: നിബന്ധനകളിൽ ഉറച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പദവിയിൽ നിന്ന് പുറത്താക്കാതെ കേന്ദ്ര സർക്കാരുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യങ്ങൾ ഉന്നയിക്കാൻ സഭയിൽ തനിക്ക് അവസരം നൽകിയില്ലെന്നും സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചത്. അഴിമതി ആരോപണങ്ങളും പരീക്ഷാ ക്രമക്കേടുകളും നേരിടുന്ന കേന്ദ്ര…

Read More

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

ഗാങ്ടോക്ക്: സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാളെ (ശനി) രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാര്‍ഗം ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകട്ട് മൂന്നരയോടെ എംബാം ചെയ്തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ്…

Read More

നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ കൂട്ടനടപടി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനിരിക്കെ, നാഷനൽ ടെസ്റ്റിങ് എജൻസിയിൽ (എൻ.ടി.എ) വൻ അഴിച്ചുപണി നടത്തി മുഖംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി 47ഓളം ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന വിവരം. ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമ നടപടിയും സ്വീകരിച്ചേക്കും. രാജ്യത്തെ പരീക്ഷാ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമാണ് അഴിച്ചുപണിയെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഷ്കാരങ്ങളുടെ ഭാഗമായി, എൻ.ടി.എയുടെ ഔട്ട്‌സോഴ്‌സിങ്…

Read More

നീറ്റ് പരീക്ഷാ ക്രമക്കേട്: മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം, ഒത്തുകൂടി പതിനായിരങ്ങൾ

മുംബയ്: നീറ്റ്-യുജി ചോദ്യപേപ്പർ ചോ‌‌ർച്ചയിൽ മുംബയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം. ദാദറിലെ ശിവാജി പാർക്കിന് അകത്തും പുറത്തും വിദ്യാർത്ഥികളും യുവാക്കളുമടക്കം പതിനായിരങ്ങളാണ് പ്രതിഷേധറാലിയിൽ അണിനിരക്കുന്നത്. പോസ്റ്ററുകളും പ്ലക്കാർഡുകളുമായെത്തിയവർ മുദ്രാവാക്യം വിളിച്ചും ദേശീയപതാകയുയർത്തിയും പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പാർട്ടികളടക്കം ഈ റാലിയിലേയ്ക്കെത്തുന്നുവെന്നാണ് വിവരം. അഞ്ചുപേരിൽ കൂടുതൽപേർ പൊതുസ്ഥലത്ത് ഒത്തുകൂടാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് പ്രതിഷേധം. കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് മുംബയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനഞ്ചുദിവസത്തേയ്ക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാർട്ടികൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു….

Read More

‘കുപ്പിയിൽനിന്ന് പുറത്തുവന്ന ഭൂതത്തെ തടയാനാകില്ല’; കോടതി നടപടികൾ വൈറലാക്കുന്നതിന് സുപ്രീംകോടതി വിലക്ക്

ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ അനുമതിയില്ലാതെ സോഷ്യൽമീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രചരിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയിലെ സെക്രട്ടറി ജനറലിന്റെയോ ഹൈക്കോടതിയിലെ രജിസ്റ്റാർ ജനറിലെന്റിയോ അനുമതിയില്ലാതെ ഇത്തരം ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്‌ക്കാനോ ധനലാഭത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാൽ, കോടതി നടപടികളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിന് ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കോടതി നടപടികളുടെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ…

Read More

പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ: പിടിച്ചുമാറ്റാൻ ശ്രമിച്ചതെന്ന് ന്യായീകരണം

മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുംബയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ ന‌െഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ…

Read More