മൊബൈൽ ഫോൺ വിലക്കി അധ്യാപകനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തി പത്താം ക്ലാസുകാരൻ

ഹരിയാനയിലെ സിർസ ജില്ലയിലുള്ള സമകാലിക പൊതുസമൂഹത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് ജമാൽ ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നത്. പത്താം ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് അധ്യാപകന് നേരെ സഹപാഠിയായ കുട്ടിയുടെ ക്രൂരമായ ആക്രമണമുണ്ടായത്. സാധാരണപോലെ ക്ലാസിലെ കുട്ടികളുടെ ഹോംവർക്കുകൾ പരിശോധിച്ചുകൊണ്ടിരുന്ന സുനിൽ ബിരാട് എന്ന അധ്യാപകന് നേരെ വിദ്യാർത്ഥി അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. കയ്യിൽ കരുതീയ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അധ്യാപകന്റെ കഴുത്തിൽ പലതവണ ആഞ്ഞു കുത്തുകയായിരുന്നു എന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതാപ് ചക്രവർത്തി സാക്ഷ്യപ്പെടുത്തുന്നു….

Read More

സിജെപി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; രാഹുൽ ഗാന്ധി ജന്തർ മന്തറിൽ, പ്രതിഷേധം തടഞ്ഞ് പൊലീസ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളും രംഗത്ത്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ ജന്തർ മന്തറിലെ സമരത്തിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്താൻ ശ്രമിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു നേതാക്കളുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വയ്ക്കണമെന്ന് രാഹുൽ…

Read More

‘ഏറ്റവും മോശമായ കാര്യം’: ദാമ്പത്യ തർക്കത്തിനിടെ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതിൽ സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: ദാമ്പത്യ തർക്കങ്ങളുടെ പേരിൽ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യമാർ പരാതി നൽകുന്ന പ്രവണതയിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള പരാതികൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതം പിന്നീട് ജീവനാംശം ആവശ്യപ്പെടുന്ന ഭാര്യയ്ക്ക് തിരിച്ചടിയാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിപി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അസാമിൽ തന്റെ ഭർത്താവിന്റെ സുഹൃത്ത് നൽകിയ അപകീർത്തിക്കേസ് ഗാസിയാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ദാമ്പത്യ തർക്കങ്ങൾക്കിടയിൽ പങ്കാളിയുടെ തൊഴിലുടമയ്ക്ക് പരാതി…

Read More

99 എണ്ണം ചോദിച്ചപ്പോൾ അമേരിക്ക ആകെ നൽകിയത് ആറെണ്ണം; സ്വന്തം എഞ്ചിൻ നിർമിക്കാൻ 43 വർഷം മുൻപത്തെ ആയുധം പുറത്തെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിക്കുന്ന യുദ്ധ വിമാനങ്ങളിൽ സ്വന്തം എഞ്ചിൻ വേണമെന്ന ദൃഢനിശ്ചയം ഒടുവിൽ വിജയത്തോട് അടുക്കുന്നു. 43 വർഷം മുമ്പ് രൂപം കൊടുക്കുകയും പലവട്ടം പരാജയപ്പെടുകയും ചെയ്ത കാവേരി 2.0 പദ്ധതിയാണ് സഫലമാവുന്നത്. 70 ശതമാനത്തോളം പൂർത്തിയായ എഞ്ചിൻ ആഫ്റ്റർ ബർണർ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.1983ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിജയിച്ചാൽ 2030ൽ തദ്ദേശീയ തേജസ് യുദ്ധവിമാനങ്ങൾ കാവേരി എഞ്ചിന്റെ കരുത്തിൽ പറക്കും. റൺവേയിൽ നിന്ന് കുതിച്ചുയരാനുള്ള ‘തള്ളൽ” (ത്രസ്റ്റ്) നൽകുന്നതിൽ പരാജയപ്പെട്ടതോടെ 2008ൽ പദ്ധതി മരവിപ്പിച്ചിരുന്നു. 49…

Read More

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ജനപ്രതിനിധികളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ ജനപ്രതിനിധികൾ യുവാക്കളെ നേരിൽകണ്ട് അവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ‘മംഗൾ മിലൻ’ എന്ന് പേരിട്ടിരിക്കുന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് അവർക്ക് ഉറപ്പ് നൽകണമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകളെക്കുറിച്ച്…

Read More

സിക്കിമിൽ തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിൽ; കാണാതായവരിൽ മലയാളിയും, രക്ഷാപ്രവർത്തനം ദുഷ്‌കരം

ഗാങ്‌ടോക്: സിക്കിമിലെ തെക്കൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടു. മലയാളിയടക്കം നിരവധിപേരെ കാണാതായതായാണ് വിവരം. കോട്ടയം സ്വദേശിയായ എൻഎച്ച്പിസി സീനിയർ മാനേജർ അനീഷ് മോഹനെയാണ് കാണാതായത്. ശാസ്‌ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് ജിയോളജിസ്റ്റായ അനീഷ്. 18ലധികം ആളുകൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും സുരക്ഷാനടപടികളും പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട 12പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തെക്കൻ സിക്കിമിലെ സമർഡുങ് ടണലിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ തുരങ്കത്തിന്റെ പ്രവേശനകവാടം…

Read More

തലസ്ഥാനം സംഘര്‍ഷഭരിതം, ജന്തർ മന്ദറിൽ കടന്നുകയറി പൊലീസ്, പ്രതിഷേധക്കാരെ അടിച്ചോടിച്ചു

ദില്ലി: ദില്ലിയിൽ സിജെപി സമരത്തിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, ന​ഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന ന​ഗരത്തിൽ സംഘർഷമുണ്ടായി. ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ബാരിക്കേഡ് ഉപയോ​ഗിച്ച്…

Read More

12 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ബിസിനസ്, ഇന്ന് കയ്യിൽ കിട്ടുന്നത് വെറും ഒരു ലക്ഷം; സത്യാവസ്ഥ വിവരിച്ച് ഉടമ

മുംബയ്: ഓഫീസിലെ ഒമ്പത് മുതൽ അഞ്ച് വരെയുള്ള ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിക്കാൻ കൊതിക്കാത്ത കോർപ്പറേറ്റ് ജീവനക്കാരുണ്ടാകില്ല. ഓഫീസിലെ കടുത്ത സമ്മർദ്ദവും ജോലിഭാരവും കാരണമാണ് ഇങ്ങനെ ഒരു ആഗ്രഹം അവരിൽ ഉടലെടുക്കുന്നത്. എന്നാൽ പലർക്കും പുറമെ നിന്ന് നോക്കുമ്പോൾ ഭക്ഷണ ബിസിനസ്സ് വലിയ ലാഭകരമായി തോന്നാമെങ്കിലും യാഥാർത്ഥ്യം വ്യത്യസ്തമാണ്. ഇപ്പോഴിതാ താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ദോശക്കച്ചവടക്കാരൻ തന്റെ വരുമാനത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകൾ വിശദീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ‘ബെന്നെ റഷ്’ എന്ന…

Read More

എപ്പോൾ നിരാഹാരസമരം അവസാനിപ്പിക്കും? മൂന്ന് കാര്യങ്ങൾ സാധിച്ചാൽ തയ്യാറെന്ന് കുറിപ്പുമായി സോനം വാങ്‌ചുക്

ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവർക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് സഫ്‌ദർജംഗ് ആശുപത്രിയിലാക്കിയിരുന്നു. തന്റെ നിരാഹാര സമരം നിർത്താൻ തയ്യാറാണെന്ന സൂചന ഇപ്പോൾ സോനം വാങ്‌ചുക് നൽകുകയാണ്. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം അതിന് തയ്യാറെന്ന് സൂചിപ്പിച്ച് മുന്നോട്ടുവയ്‌ക്കുന്നത് മൂന്ന് ആവശ്യങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ…

Read More

നീറ്റ് പരീക്ഷയിൽ വീണ്ടും പരാതി; വെബ്‌‌സൈറ്റിലെ മാർക്ക് 540ൽ നിന്ന് രണ്ടുമണിക്കൂറിൽ 167 ആയി കുറഞ്ഞതായി വിദ്യാ‌ർത്ഥി

ന്യൂഡൽഹി: 2026ലെ നീറ്റ് പുനഃപരീക്ഷയുടെ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ മാർക്കിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ രംഗത്ത്. തന്റെ ഒഎംആർ ഷീറ്റിൽ കാട്ടിയത് 609 മാർക്ക് നേടാൻ സാദ്ധ്യതയുണ്ടെന്നാണെന്നും എന്നാൽ ഫലം പുറത്തുവന്നപ്പോൾ 540 മാർക്കാണ് വെബ്‌സൈറ്റിൽ കാണിച്ചതെന്നും കാൺപൂർ സ്വദേശിയായ ആര്യ സിംഗ് ആരോപിച്ചു. രണ്ട് മണിക്കൂറിനുശേഷം മാർക്ക് 167 ആയി കുറഞ്ഞുവെന്നും വിദ്യാർത്ഥി പറയുന്നു. സമാന ആരോപണവുമായി അയോദ്ധ്യയിൽ നിന്ന് ആരുഷി പട്ടേലും രംഗത്തെത്തി. സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)​ വിശ‌ദമായ…

Read More