ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ്…

Read More

‘അമ്മ’ ജനറല്‍ ബോഡിയില്‍ നാടകീയ രംഗങ്ങള്‍; ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി മുഴുവനും രാജിവച്ചു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറല്‍ ബോഡിയിലെ അവിശ്വാസ പ്രമേയവും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് എല്ലാവരും രാജിവച്ചത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി. 13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം,…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന നിയന്ത്രണം, ഇവ കൈവശം കരുതരുത്!

  ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കും പേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂണ്‍ 21) വീണ്ടും നടക്കുമ്പോള്‍ പരീക്ഷാ ഹാളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കൈവശം കരുതാന്‍ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡല്‍ഹി, ജയ്പുര്‍, ലാത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നായി 13 പ്രതികളെ അറസ്റ്റ്…

Read More

അതിവേഗം അഭിജിത് ദീപ്‌കെ, ദില്ലിയില്‍ രാത്രി മുഴുവന്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

  അനുമതി നിഷേധിച്ച് പൊലീസ് പ്രവര്‍ത്തകര്‍ പോകരുതെന്ന് സിജെപി ഡല്‍ഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ദില്ലി ജന്തര്‍ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സി ജെ പി. ജന്തര്‍ മന്തറില്‍ രാവിലെ മുതല്‍ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപകെ അറിയിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നല്‍കിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ…

Read More

ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ

കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കരുത്തുകാട്ടാന്‍ അള്‍ജീരിയ 2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ,…

Read More

ട്രംപിന്റെ ജന്മദിനം; ഇറാന്‍ ഭയന്നു, സമാധാന കരാറില്‍ അര്‍ധരാത്രി വരെ കാത്തിരുന്ന് ഒപ്പുവെച്ചു

ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നില്‍ അസാധാരണമായ നയതന്ത്ര നീക്കങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് പുതിയ തീയതി പിറക്കുന്നത് വരെ കാത്തിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇറാന്‍ പ്രാദേശിക സമയം ജൂണ്‍ 14-ന് കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാന്‍ ടെഹ്‌റാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 80-ാം ജന്മദിനമായിരുന്നു അന്ന് എന്നതാണ് ഇതിന്റെ പ്രധാന കാരണം. ട്രംപിന്റെ ജന്മദിനത്തില്‍ ഒരു ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും,…

Read More

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന: അംഗീകാരമില്ലാത്തവ പൂട്ടാന്‍ നിര്‍ദേശം

കൊല്ലം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും പരിശോധന നടത്താന്‍ സാമൂഹികനീതി വകുപ്പ് നിര്‍ദേശം നല്‍കി. അംഗീകാരമില്ലാത്തവ പൂട്ടാനും നിര്‍ദേശിച്ചു. കൊല്ലം തെന്മലയ്ക്കടുത്ത് വെള്ളിമല ക്ഷേത്രഗിരിയിലെ അഭയകേന്ദ്രത്തില്‍, നടത്തിപ്പുകാരന്‍ വയോധികയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായതിനെത്തുടര്‍ന്നാണ് നടപടി. കുട്ടികളെയും വയോധികരെയും മാനസികവെല്ലുവിളി നേരിടുന്നവരെയുമെല്ലാം പാര്‍പ്പിക്കുന്ന അനേകം അഭയകേന്ദ്രങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്തവയും ലൈസന്‍സ് ലഭിക്കാത്തവയും ഉണ്ടെന്നാണ് സംശയിക്കുന്നത്. അംഗീകാരമില്ലാത്തവ പൂട്ടാനുള്ള നടപടി സ്വീകരിക്കും. ഇവിടങ്ങളിലെ അന്തേവാസികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍, സാമൂഹികനീതി വകുപ്പും വനിത-ശിശുവികസന വകുപ്പുമാണ്…

Read More

രാജ്യത്തെ എം.എല്‍.എമാരില്‍ 44 ശതമാനവും ബിജെപിയില്‍, എന്‍ഡിഎ വളര്‍ന്നു, പ്രതിപക്ഷം തളര്‍ന്നു

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളില്‍ ബിജെപിയുടെയും എന്‍.ഡി.എ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യമായ ഇന്ത്യ (INDIA) മുന്നണിയുടെ അംഗസംഖ്യയില്‍ വലിയ ഇടിവുമുണ്ടായി. രാജ്യത്തെ ആകെ 4,123 എം.എല്‍.എമാരില്‍ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തില്‍ നിന്ന് 43.97 ശതമാനമായി ഉയര്‍ന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.2024 പൊതുതിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് 1,532 എം.എല്‍.എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1,813 ആയി വര്‍ദ്ധിച്ചു. എന്‍.ഡി.എ സഖ്യത്തിന്റെ ആകെ…

Read More

ആലിംഗന വിവാദം: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ; ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം

ആലിംഗന വിവാദത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത രൂക്ഷം. പിണറായി വിജയനെ താന്‍ ആലിംഗനം ചെയ്യില്ലെന്ന് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സിപിഐ രംഗത്തെത്തി. ഇടതുപക്ഷത്തിന്റെ ചോദ്യത്തിന് രാഹുലും കോണ്‍ഗ്രസും മറുപടി നല്‍കിയില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ 24 നോട് പറഞ്ഞു. സ്വന്തം മുഖം വികൃതമായതിന് സിപിഐഎം രാഹുല്‍ഗാന്ധി അധിക്ഷേപിച്ചിട്ട് കാര്യമില്ല എന്ന് കോണ്‍ഗ്രസ് സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.ഓഗസ്റ്റില്‍ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തില്‍ ഇടതു പാര്‍ട്ടികള്‍ അതൃപ്തി അറിയിക്കും.പിണറായി വിജയനെ…

Read More

ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ ഡീസല്‍; ഇന്ധനം വാങ്ങുന്നതില്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധനം പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പമ്പുകളില്‍നിന്ന് ഒരു ദിവസം ഒരു വാഹനത്തിന് 200 ലിറ്റര്‍ ഡീസല്‍മാത്രമേ അനുവദിക്കൂ. വന്‍കിട ഉപയോക്താക്കള്‍ പമ്പുകളില്‍നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. 90 ദിവസത്തേക്കാണ് നിയന്ത്രണം. ആവശ്യമെങ്കില്‍ കാലാവധി നീട്ടും. പൊതുജനങ്ങള്‍ക്ക് ഡീസല്‍ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വന്‍കിട ഉപയോക്താക്കള്‍ക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍നിന്നോ സ്വന്തം കണ്‍സ്യൂമര്‍ പമ്പുകളില്‍നിന്നോ ഇന്ധനം ശേഖരിക്കാമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കി. വാഹനങ്ങളുടെ ടാങ്കുകളിലോ അംഗീകൃത കാനുകളിലോ മാത്രമേ…

Read More