സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യംഅഭിജിത് ദീപ്‌കെ
ന്യൂഡൽഹി: സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യവുമായി സിജെപി. രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞയെടുക്കണമെന്ന് ദീപ്‌കെ ആഹ്വാനം ചെയ്‌തത്ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ സോഷ്യൽ ഓഡിറ്റ് നടത്താനും, സിജെപി നൽകുന്ന ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകാനും കാമ്പെയ്നിലൂടെ ദീപ്കെ…