ഗസ്സയിലെ വെടിനിർത്തൽ കരാർ ലംഘനം: ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി മധ്യസ്ഥ രാജ്യങ്ങൾ

ദോഹ: ഗസ്സ മുനമ്പിൽ ഇസ്രായേൽ തുടരുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മധ്യസ്ഥ രാജ്യങ്ങൾ. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങൾ ഇസ്രായേൽ അതിക്രമങ്ങളിൽ ശക്തമായി അപലപിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം രണ്ട് കുട്ടികൾ ഉൾപ്പടെ 11 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മധ്യസ്ഥ…

Read More

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ, 12 മണിവരെ അറസ്റ്റ് പാടില്ലെന്ന് കോടതി

ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ. പരാമ‌ർശത്തിൽ ടിവികെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഉദയനിധിയെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉദയനിധിയെ പൊലീസ് വാഹനത്തിൽ കയറ്റി. കേസിൽ മുൻകൂർ ജാമ്യം തേടി ഉദയനിധി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ അമൽരാജും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധവുമായി ടിവികെ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.   കാവേരി നദീജല തർക്ക…

Read More

കനാൽ പരേഡിൽ അണിചേർന്ന് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ

ആംസ്റ്റർഡാം∙ ‘വേൾഡ് പ്രൈഡ് 2026’ ആഘോഷങ്ങളുടെ ഭാഗമായി നടന്ന വാർഷിക ‘കനാൽ പരേഡിൽ’ പങ്കാളിയായി നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റൻ. പ്രൈഡ് ബോട്ട് പരേഡിൽ പങ്കാളിയാകുന്ന ആദ്യ ഡച്ച് പ്രധാനമന്ത്രിയായ അദ്ദേഹം, നെതർലൻഡ്സിന്റെ ചരിത്രത്തിൽ സ്വന്തം ലൈംഗിക വ്യക്തിത്വം പരസ്യമായി വെളിപ്പെടുത്തിയ ആദ്യ പ്രധാനമന്ത്രി കൂടിയാണ്. നഗരത്തിലെ കനാലുകളിലൂടെ നടന്ന വിപുലമായ ബോട്ട് പരേഡിൽ ഓർഗനൈസിങ് ബോട്ടിലാണ് ജെറ്റൻ അണിചേർന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി രാജ്യാന്തരതലത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ആഗോള കൂട്ടായ്മയായ ‘വേൾഡ് പ്രൈഡിന്’ ഇത്തവണ ആംസ്റ്റർഡാമാണ് വേദിയായത്….

Read More

മലയാളിയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസ സമൂഹം

റെഡ്ഹിൽ/കോട്ടയം∙  ഭാര്യയുടെയും മക്കളുടെയും കൈപിടിച്ച് പുതിയൊരു ജീവിതം സ്വപ്നം കണ്ട് മൂന്നുവർഷം മുൻപ് യുകെയിലെത്തിയ പാലാ സ്വദേശി ബിനോയ് ജോർജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. രണ്ടാഴ്ചയോളം നീണ്ട ശാരീരിക അസ്വസ്ഥതകൾക്കൊടുവിൽ രക്താർബുദം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും ചെയ്ത ബിനോയ് ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് വിടപറഞ്ഞത്. കോട്ടയം പാലാ കരിമ്പനി തെക്കേമയിലാടിയിൽ ജോർജിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. മൂന്നുവർഷം മുൻപാണ് ഭാര്യ ഷീബയ്ക്കും രണ്ടു മക്കൾക്കുമൊപ്പം യുകെയിലെ സറെയിലുള്ള റെഡ്ഹില്ലിൽ എത്തിയത്. കെയർ…

Read More

സൗദിയില്‍ ലഹരിക്കടത്ത് കേസ്: ഇന്ത്യക്കാര​െൻറ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗര​െൻറ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശിയായ ലൗലി റാണയുടെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബായില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയാണ് അധികൃതരുടെ പിടിയിലാകുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തോതില്‍ മെത്താംഫെറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക്…

Read More

ഇന്ത്യയുൾപ്പെടെ വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്തിയ ട്രംപിന്‍റെ നടപടിക്കെതിരെ യു.എസ് സംസ്ഥാനങ്ങൾ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ് സുപ്രീംകോടതിയിൽ. 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകൾ തടയുക, അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിരുക്കുന്നത്. കഴിഞ്ഞ മാസം 59 രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമെതിരെ ചുമത്തിയ തീരുവകൾ യു.എസിന്‍റെ മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനവും ഉൾക്കൊള്ളുന്നുണ്ടെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കുന്നത്. നിർബന്ധിത…

Read More

ഞാൻ ദയാവധം സ്വീകരിക്കാൻ പോകുന്നു: വെളിപ്പെടുത്തലുമായി യുവ യൂട്യൂബർ

ഗ്ലൗസെസ്റ്റർ, മാസച്യുസിറ്റ്‌സ്∙ ലോക പ്രശസ്ത യുട്യൂബർ താൻ ദയാവധം സ്വീകരിക്കാൻ പോകുന്നതായി വെളിപ്പെടുത്തി രംഗത്ത്. സ്വിറ്റ്‌സര്‍ലൻഡില്‍ വച്ച് ഡോക്ടറുടെ സഹായത്തോടെ ദയാവധം സ്വീകരിക്കുന്നതിനാണ് മാക്സ് ഗിലാർഡി (38) പദ്ധതിയിട്ടിരിക്കുന്നത്. മാസച്യുസിറ്റ്‌സിലെ ഗ്ലൗസെസ്റ്റർ സ്വദേശിയാണ് മാക്സ്. ഞായറാഴ്ച തന്റെ പേജിൽ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചാണ് മാക്സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുരുതരമായ രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് യുഎസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ദയാവധം സ്വീകരിക്കാൻ പോകുന്നതിനുള്ള പദ്ധതി…

Read More

അമ്മയുടെ മൃതദേഹം മൂന്നുവർഷം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു, പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റി; മകന് തടവുശിക്ഷ

ലണ്ടൻ: അമ്മയുടെ മൃതദേഹം മൂന്നുവർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചശേഷം അവരുടെ പെൻഷനും സർക്കാർ ആനുകൂല്യങ്ങളും കൈക്കലാക്കിയ മകന് ബ്രിട്ടനിൽ തടവുശിക്ഷ. 60കാരനായ ക്രിസ്റ്റഫർ ഫിലിപ്പിനാണ് കോടതി രണ്ടുവർഷവും നാല് മാസവും ത വ് ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരിയിലാണ് വെയിൽസിലെ ബ്രിഡ്‌ജൻഡ് കൗണ്ടിയിലെ പോർത്ത്‌കോളിലുള്ള വീട്ടിലെ ഫ്രീസറിൽനിന്ന് 89കാരിയായ സിൽവിയ ഫിലിപ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 മാർച്ചിൽ സിൽവിയ മരണപ്പെട്ടെങ്കിലും ഈ വിവരം അധികൃതരെ അറിയിക്കാതെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയയിരുന്നു. ഈ കാലയളവിൽ അമ്മയുടെ പെൻഷനും മറ്റ്…

Read More

‘മരണത്തിന്റെ ദുരൂഹ കൽഭരണി’; 1000 വർഷം പഴക്കമുള്ള രഹസ്യം കണ്ടെത്തി

വിയന്റിയാൻ: ആയിരം വർഷം പഴക്കമുള്ള കൽഭരണിക്കുള്ളിൽനിന്ന് 37 പേരുടെ ശരീരാവശിഷ്‌ടങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. വടക്കൻ ലാവോസിലെ ഷിയാങ് ഖുവാങ് പീഠഭൂമിയിലെ പ്രശസ്‌തമായ ‘പ്ലെയിൻ ഓഫ് ജാർസ്’ എന്നറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെയും പ്രദേശത്തെ കൽഭരണികളിൽ മനുഷ്യരുടെ അസ്ഥികളും ചാരവും കണ്ടെത്തിയിരുന്നെങ്കിലും അവയെല്ലാം ദഹിപ്പിച്ച ശേഷമുള്ള അവശിഷ്‌ടങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ആദ്യമായാണ് ദഹിപ്പിക്കാത്തവിധത്തിലുള്ള ശരീരാവശിഷ്‌ടങ്ങൾ ഭരണിക്കുള്ളിൽനിന്ന് ലഭിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ നിക്കോളസ് സ്‌കോപൽ പറഞ്ഞു. 2022…

Read More

‘ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടിയത് കുറ്റിച്ചെടി’, ആറ് മണിക്കൂറിൽ ​ പിഴയിട്ടത് 74 ഡ്രൈവർമാർക്ക്

ന്യൂയോർക്ക്: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ പൊലീസുകാർ പല അടവുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള ഒരു പൊലീസുകാരൻ ചെയ്ത തന്ത്രമാണ് ശ്രദ്ധേയമാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥൻ സ്വയം ഒരു കുറ്റിച്ചെടിയുടെ വേഷം ധരിച്ച് റോഡരികിൽ ഒളിച്ചിരുന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി. ന്യൂജേഴ്സിയിലെ ഡനെല്ലൻ പൊലീസ് വകുപ്പാണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ ട്രാഫിക് പരിശോധന നടത്തിയത്. നഗരത്തിലെ തിരക്കേറിയ ഡൗൺടൗൺ മേഖലയിലായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. തലമുതൽ പാദംവരെ പച്ചിലപ്പടർപ്പുകൾ…

Read More