എക്‌സ്‌ട്രാ ടൈം ത്രില്ലറിൽ സ്പെയിൻ ലോക ചാംപ്യന്മാർ

ന്യൂജഴ്സി ∙ എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തു നിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. സ്കോർ (1–0). മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, മത്സരത്തിന്റെ 117 ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ…

Read More

നാഗാലാൻഡിൽ മണ്ണിടിച്ചിൽ; നാല് മരണം, 13 വീടുകൾ മണ്ണിനടിയിൽ

കൊഹിമ: നാഗാലാൻഡിലെ മോൺ പട്ടണത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിച്ചിലിൽ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചതായാണ് സംശയം. ഡിഫൻസ് കോളനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 13 വീടുകൾ പൂർണമായും മണ്ണിനടിയിലായി. നാലുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും മോൺ ഡെപ്യൂട്ടി കമീഷണർ വെന്നിയേയ് കൊന്യാക് അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേന, ജില്ലാ പൊലീസ്, അസം റൈഫിൾസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തുടർച്ചയായ മഴയും മണ്ണിടിച്ചിൽ സാധ്യതയുള്ള…

Read More

കുവൈത്തിൽ വൈദ്യുതി, ശുദ്ധജല പ്ലാന്റിനു നേരെ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി∙ കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ കേന്ദ്രത്തിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാമതും ഇറാന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് ഒട്ടേറെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുമായി അധികൃതർ അടിയന്തര കർമപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പൊലീസിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും…

Read More

വിദേശയാത്രകളിൽ ലഭിക്കുന്ന മദ്യം കുടിക്കുന്നവരാണോ? ശ്രദ്ധിക്കുക, പതിഞ്ഞിരിക്കുന്നത് മരണം

ലണ്ടൻ∙ വിദേശയാത്രകളിൽ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വീണ്ടും മുന്നറിയിപ്പ് നൽകി. ലാവോസിൽ മെത്തനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് ആറു വിദേശ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. 2024 നവംബറിൽ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങിൽ സൗജന്യമായി നൽകിയതായി കരുതുന്ന മദ്യഷോട്ടുകൾ കഴിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പൗരയായ സിമോൺ വൈറ്റ്, രണ്ട് ഓസ്ട്രേലിയൻ യുവതികൾ, രണ്ട് ഡാനിഷ് പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ എന്നിവർ മരിച്ചിരുന്നു….

Read More

കാനഡയിലെ കാട്ടുതീ; കട്ടപ്പുകയിൽ മുങ്ങി യുഎസ് നഗരങ്ങൾ

ന്യൂയോർക്ക് / ഓട്ടവ ∙ കാനഡയിൽ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടൻ അടക്കം യുഎസിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മാസ്ക്കുകൾ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിർദേശം നൽകി. പൊതുപരിപാടികൾ റദ്ദാക്കി. ഒഹായോയിൽ മേജർ ലീഗ് ബേസ്ബോൾ ടൂർണമെന്റ് മാറ്റിവച്ചു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു കാനഡയിലെ വനമേഖലയിൽ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയിൽ…

Read More

സാക്കയ്ക്ക് ഹാട്രിക്, എംബപെയ്ക്ക് ഡബിൾ, 10 ഗോളുകൾ പിറന്ന പോരാട്ടം

മയാമി ∙ ശ്വാസമടക്കിപ്പിടിച്ച് ലോകം കണ്ട ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം. പത്തു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ നാലിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. 1966 ൽ കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മെഡലാണിത്. ബുകായോ സാക്കയുടെ ഹാട്രിക്കും, കിലിയൻ എംബപെയുടെ ഇരട്ട ഗോളുകളും മത്സരത്തെ അവിസ്മരണീയമാക്കി. പത്തു ഗോളുകൾ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 4-0ന് മുന്നിലെത്തി. മത്സരം ഏകപക്ഷീയമാകുമെന്ന്…

Read More

കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെ ഇറാന്റെ ആക്രമണം;

കുവൈത്ത് സിറ്റി∙ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിന് (ഓയിൽ ഫെസിലിറ്റി) നേരെയും ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷനെ (കെപിസി) ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും എണ്ണക്കടത്തിന് വൻ തോതിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാരെ ഇവിടെനിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുയർത്തി, അവശ്യ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണ സ്വഭാവമാണ് ഇറാന്റേതെന്ന് കുവൈത്ത്…

Read More

സ്‌പെയിനിന്റെ ലാമിൻ യമാലിനെ കുളിപ്പിക്കുന്ന ചിത്രത്തിൽ ഒടുവിൽ പ്രതികരിച്ച് മെസി

ന്യൂയോർക്ക്: ലോകകപ്പിൽ ആരു മുത്തമിടുമെന്ന് കാണാൻ നിമിഷങ്ങളെണ്ണി കാതോർത്തിരിക്കുകയാണ് ലോകം. തുടർച്ചയായ രണ്ട് ലോകകപ്പുകൾ ഏറ്റുവാങ്ങാൻ ലയണൽ മെസിക്ക് കഴിയുമോയെന്ന ആകാംഷയിലാണ് ആരാധകർ. അതോ സ്‌പെയിനിന്റെ യംഗ് സെൻസേഷൻ ലാമിൻ യമാൽ കപ്പുയർത്തുന്നത് മെസിക്ക് കണ്ടുനിൽക്കേണ്ടിവരുമോയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ മത്സരം നടക്കുന്നത്.   സ്പെയ്നും അർജന്റീനയും ലോകകപ്പ് ഫൈനലിലെത്തിയതോടെ 2007ലെ ഒരു ചിത്രവും വൈറലായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി ലയണൽ മെസി മൂന്ന് മാസം മാത്രം…

Read More

ഇന്ത്യയെ കോടതി കയറ്റാൻ നോക്കിയ പാക്കിസ്ഥാൻ സ്വയം പരിഹാസ്യരായി; ഇന്ത്യയുടെ ‘ഫീസും’ കെട്ടിവച്ച് തടിയൂരി

തർക്ക വിഷയത്തിൽ ഇന്ത്യയെ രാജ്യാന്തര കോടതിയിൽ കയറ്റാൻ ശ്രമിച്ച പാക്കിസ്ഥാൻ ‘സ്വയം കുഴിച്ച കുഴിയിൽ’ വീണു. ഒടുവിൽ സ്വന്തം ചെലവും ഇന്ത്യയുടെ ചെലവും കെട്ടിവച്ച് തടിയൂരേണ്ടിയും വന്നു. ചെലവായത് കോടികൾ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല വിതരണക്കരാറിൽ (ഇൻഡസ് വാട്ടർ ട്രീറ്റി) നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ‘വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല’ എന്നാണ് ഇക്കാര്യം പ്രഖ്യാപിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സൈനിക ആക്രമണത്തേക്കാൾ കടുത്ത ഷോക്കായി പാക്കിസ്ഥാന് ഇതു മാറി. ഇന്ത്യയുടെ നടപടി കൃഷിയെയും…

Read More

ബ്രിട്ടനിൽ ഉഷ്ണതരംഗം തുടരുന്നു, ജലക്ഷാമ ആശങ്ക ശക്തം

ലണ്ടൻ ∙ ബ്രിട്ടന്റെ വിവിധ പ്രദേശങ്ങളിൽ രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗം രാജ്യത്തെ 30 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വരണ്ട കാലാവസ്ഥയിലേക്ക് നയിക്കുന്നു. ഇംഗ്ലണ്ടിൽ 15 ദിവസമായി അളക്കാവുന്ന മഴ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 1996 ജൂണിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ മഴയില്ലാ കാലയളവാണിതെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു. ഹെറിഫോർഡ്ഷയറർ റോസ്ഓൺവൈ നഗരത്തിൽ തുടർച്ചയായി 14 ദിവസമായി 27 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. രാജ്യത്ത് 30 ഡിഗ്രിക്ക് മുകളിലുള്ള ചൂട് 13 ദിവസം തുടർന്നതും 2006ന് ശേഷമുള്ള…

Read More