കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

കലഞ്ഞൂർ : കലഞ്ഞൂർ വലിയപള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അടുത്തിടെ ലോറിയിടിച്ച് രണ്ടു പേർ മരിച്ച സ്ഥലത്തായിരുന്നു ഇന്നലത്തെയും അപകടം. .തമിഴ്നാട് സ്വദേശികളും മലയാളികളും സഞ്ചരിച്ച കാറുകളാണ് അപകടത്തിൽപ്പെട്ടത്. .ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊലീസ് കേസെടുത്തു.

Read More

വീടിന്റെ മേൽക്കൂര തകർന്ന് മൂന്നുപേർക്ക് പരിക്ക്

കോന്നി: ചെങ്ങറ സമരഭൂമിയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് മുന്നുപേർക്ക് പരിക്ക്. സമരഭൂമിയിലെ 46-ാo നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടാണ് വ്യാഴാഴ്ച പുലർച്ചെ 2 ന് തകർന്നുവീണത്. അനിൽ കുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേൽക്കൂരയുടെ ഉത്തരവും, കഴുക്കോലുകളും, പട്ടികയും, ഓടും തലയിലേക്ക് വീഴുകയായിരുന്നു.

Read More

സ്വകാര്യ ബസുടമകളും ജീവനക്കാരും കളക്ടറേറ്റ് മാർച്ച് ന‌ടത്തി

പത്തനംതിട്ട: പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കി കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ…

Read More

നടപ്പാതയിലെ കാട് വെട്ടിത്തെളിച്ചതിനെച്ചൊല്ലി സംഘർഷം ; യുവാവിന് ക്രൂര മർദ്ദനം

ചെങ്ങന്നൂർ: പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപത്തെ നടപ്പാതയിലെ കാട് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആല പഞ്ചായത്തിലെ പെണ്ണുക്കര പറയന്റെ തെക്കേതിൽ വീട്ടിൽ പ്രശാന്ത് എസ്. പ്രസന്നൻ (36) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പിങ്കു എന്നറിയപ്പെടുന്ന സനൽകുമാറും സുദർശൻ എന്നറിയപ്പെടുന്ന അനിൽകുമാറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു സംഭവം. പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപം പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനുള്ള…

Read More

ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ ക​രു​തി​യാണ് തടഞ്ഞതെന്ന് ​യു​വ​തി

പ​ത്ത​നം​തി​ട്ട: അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​മൈ​ല​പ്ര​ ​സ്റ്റാ​ൻ​ഡി​ലെ​ ​പി​ങ്ക് ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റായ യു​വ​തി​ ​പി​ൻ​ ​തു​ട​ർ​ന്ന്​ ​ത​ട​ഞ്ഞ​ ​ത് ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ക​രു​തി​. മ​ദ്യ​ ​ല​ഹ​രി​യി​ൽ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​ഡ്രൈ​വ​റെന്ന് ഓട്ടോറിക്ഷാ ഡ്രൈവർശോഭ പറഞ്ഞു. ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​ര​ണ്ടു​ ​പേ​ർ​ ​ഇ​റ​ങ്ങി​ ​ഓ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​സം​ഭ​വം​ ​ക​ണ്ട് ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ ​ബ​സ് ​ഡ്രൈ​വ​ർ​മാ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്തി.​ ​അ​വ​രാ​ണ് 100​ൽ​ ​വി​ളി​ച്ച് ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ഓട്ടോയിൽ…

Read More

ഷിഗല്ല ബോധവത്കരണം

റാന്നി : ഷിഗല്ല ബോധവത്കരണ ക്ലാസ്സുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, അനി സുരേഷ്, ആതിര എസ് നായർ, ജിജി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം, വി ഇ ഒ ലക്ഷ്മി വി. എൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ.വി.പി എന്നിവർ പ്രസംഗിച്ചു. ആളകനന്ദ.ജി.ആർ, ആശ്വതി വിജയൻ, പ്രശാന്ത് എന്നിവർ…

Read More

പി.എസ്.സി തട്ടിപ്പ്: യുവമോർച്ച പ്രതിഷേധിച്ചു

പത്തനംതിട്ട : പി.എസ്.സി തട്ടിപ്പിൽ കുറ്റക്കാരായ അംഗങ്ങളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് വലയം ഭേദിച്ച് പി.എസ്.സി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Read More

മരംവീണ് ഗർഭിണിപശു ചത്തു

കോന്നി: കല്ലേലി വയക്കര പ്ളാന്റേഷനിൽ തേക്കുമരം വീണ് ഗർഭിണി പശു ചത്തു. പുളിമൂട്ടിൽ പി.ആർ.രഘുവിന്റെ പശുവിനാണ് ദാരുണാന്ത്യം . ഏഴ് മാസം ഗർഭിണിയായിരുന്നു . വയക്കര വോളിബാൾ കോർട്ടിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തേക്കുമരങ്ങൾക്കിടെ മേയുകയായിരുന്ന പശുവിന്റെ ദേഹത്തേക്ക് മരം പിഴുതുവീണു. ഇൗ സമയം കനത്ത കാറ്റും മഴയുമുണ്ടായിരുന്നു. പശുവിനെ അന്വേഷിച്ചു ചെന്നപ്പോൾ മരത്തിനടിയിൽ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ കൊമ്പുകൾ വെട്ടിമാറ്റി നോക്കിയപ്പോൾ ജീവനുണ്ടായിരുന്നില്ല. വനപാലകർ എത്തിയ ശേഷം പോസ്റ്റുമോർട്ടം നടത്തി…

Read More

പന്തളം നഗരസഭാ പ്രദേശത്ത് യാത്രാദുരിതം ഗ്രാമീണ റോഡുകൾ കാടുകയറി

പന്തളം: നഗരസഭാ പ്രദേശത്ത് ഗ്രാമീണ റോഡുകൾ കാടുകയറി ഇഴജന്തുക്കളുടെ താവളമാകുന്നതായി പരാതി. മഴക്കാലപൂർവ ശുചീകരണം വാർഡുകളിൽ ഇത്തവണ കാര്യമായി നടത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. റോഡുകൾ മിക്കതും തകർന്ന നിലയിലാണ്. കാടുകൾ നീക്കം ചെയ്യുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളോ നഗരസഭാ ജീവനക്കാരെയോ നിയോഗിക്കുന്നില്ല. വഴിവിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. തവളംകുളം അമ്പലത്തനാൽ ചൂര റോഡിൽ പല ഇടങ്ങളിലും കാട്- വളർന്ന് പന്തലിച്ചു കിടക്കുന്നതായും പരാതിയുണ്ട്. ഈ റോഡിൽ കോളപ്പാട്ട് പടി ഭാഗത്ത് ആറുമാസങ്ങൾക്ക് മുമ്പ് പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനിന്റെ…

Read More

പിടിമുറുക്കി എലിപ്പനിയും ഡെങ്കിയും

പത്തനംതിട്ട : ജില്ലയില്‍ എലിപ്പനിയുള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളും പിടിമുറുക്കുന്നു. കാലവര്‍ഷം കനത്തതോടെയാണ് രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങിയത്. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഒന്നിച്ചുതാമസിക്കുന്നിടത്തും ഒന്നിച്ചു ജോലിചെയ്യുന്നവരുടെ ഇടയിലും പനി പടരാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ തേടിയത് 28 പേരാണ്. കടുത്തപനി ,സന്ധിവേദന, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ബുധനാഴ്ച ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 14 പേര്‍ ഡെങ്കിപ്പനി സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ശരീരവേദന, കൈകാല്‍ കഴപ്പ്,…

Read More