ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ കേരളത്തിലെ അമ്മമാരും സഹോദരിമാരും: ചെന്നിത്തല

കോട്ടയം ∙ ലഹരിയ്ക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്ആർ പോളിസി (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് -പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരും…

Read More

റോട്ടറി ക്ലബ് പുതുപ്പള്ളി ഭാരവാഹികൾ സ്ഥാനമേറ്റു

പുതുപ്പള്ളി∙ റോട്ടറി ക്ലബ് ഓഫ് പുതുപ്പള്ളിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. മുൻ ഡിസ്ട്രിക്ട് ഗവർണർ  ആർ.രഘുനാഥ് ഈ വർഷത്തെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.  വിശിഷ്ടാതിഥി പാർവതി രഘുനാഥ്, പ്രസിഡന്റ് സി രമേശ്, ഡിസ്ട്രിക്ട് ചീഫ് ഡയറക്ടർ ജനറൽ അനു കുര്യൻ,അസിസ്റ്റന്റ് ഗവർണർ ഡോ.ജീവൻ ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി എ വി മോഹനൻ, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പിൽ, സെക്രട്ടറി ജീന  ജേക്കബ്,മുൻ പ്രസിഡണ്ട് രാജഗോപാൽ കെ ആർ,…

Read More

മത്സ്യക്കർഷക ദിനാചരണം

കോട്ടയം : ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. കോട്ടയം ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യകൃഷി മേഖലയിൽ മികവു പുലർത്തിയവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, നഗരസഭ കൗൺസിലർ ജോൺ വർഗീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോയ്‌സ് ഏബ്രഹാം, അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് റിട്ട….

Read More

എലിക്കുളം പഞ്ചായത്തിന്റെ വിശ്രമകേന്ദ്രം ഇന്നും വിശ്രമത്തിലാണ്

ഇളങ്ങുളം: കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തി. പിന്നെ നിശ്ചലമായി. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം ചന്തവളവിൽ എലിക്കുളം പഞ്ചായത്തിന്റെ വഴിയോര വിശ്രമകേന്ദ്രവും ഓപ്പൺജിമ്മും ഹാപ്പിനസ് പാർക്കും ഒരുവർഷത്തിലേറെയായി അടഞ്ഞുതന്നെയാണ്. ഇത് ആർക്കുവേണ്ടി നിർമ്മിച്ചു എന്നാണ് നാട്ടുകാരുടെ പരിഹാസം. വാഹനയാത്രികർക്ക് വിശ്രമത്തിനിടവും ശൗചാലയസൗകര്യവും ലക്ഷ്യമിട്ടാണ് വഴിയിടം പദ്ധതിയിൽ സർക്കാർ ഫണ്ട് വിനിയോഗിച്ച് വിശ്രമകേന്ദ്രം നിർമ്മിച്ചത്. ഹൈവേ നിർമ്മാണഘട്ടത്തിൽ പുറമ്പോക്കായി മാറിയ ഭൂമിയിലാണ് കഫ്ത്തീരിയ സൗകര്യത്തോടെ കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടനത്തിന് ശേഷം കരാർ അടിസ്ഥാനത്തിൽ ഇവിടെ കോഫിബാർ തുടങ്ങുകയും അവരുടെ…

Read More

നാഗമ്പടം മേൽപ്പാലത്തിൽ കെണിയായി മൂടിയില്ലാത്ത ഓട പാദമൂന്നിയാൽ പെട്ടതു തന്നെ

കോട്ടയം: എങ്ങാനും അറിയാതെ അതിൽ കാലുവെച്ചാൽ കഥകഴിഞ്ഞെന്ന് വരാം. കെണിയെന്ന് പറഞ്ഞാൽ പോരാ മരണക്കെണിയെന്ന് തന്നെ വിളിക്കണം. ഒരു ഭാഗത്ത് ഓടയുടെ മൂടികൾ ആകെ തകർന്നിരിക്കുന്നു. ചിലത് ഇളകിമാറിയിരിക്കുന്നു. അപകടങ്ങൾ ക്ഷണിച്ചുവരുത്തുമ്പോഴും ഉത്തരവാദപ്പെട്ടവർ ഉറക്കത്തിലാണ്. പ്ലാസ്റ്റിക് റിബണും ടാർവീപ്പകളും സ്ഥാപിച്ച് മുന്നറിയിപ്പ് നൽകാൻ മാത്രം അവർക്കായി. നാഗമ്പടം മേൽപ്പാലത്തിലൂടെ കാൽനടയാത്രക്കാർക്ക് ഭീതിയുടെ മാത്രമേ കടന്നുപോകാൻ കഴിയൂ. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കയറുമ്പോൾ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന ഓടകളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇതിന് സമീപമാണ് ബസ്…

Read More

മണിപ്പുഴ-ഈരയിൽക്കടവ് ബൈപ്പാസ് വെള്ളക്കെട്ടിൽ

കോട്ടയം: എങ്ങനെയോ ഇവിടം കടന്നുകിട്ടി!. മണിപ്പുഴ-ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ കടന്നുപോയവർ ഇത്രകണ്ട് ദുരിതം പ്രതീക്ഷിച്ചില്ല. ഒരു മഴ ചെയ്തു. പിന്നാലെ റോഡ് വെള്ളക്കെട്ടിൽ മുങ്ങിയെന്ന് പറയാം. വെള്ളക്കെട്ട് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ വലച്ചു.. മണിപ്പുഴയിൽ നിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഈരയിൽക്കടവ് പാലത്തിന് സമീപവും വലിയ തോതിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ബൈപ്പാസ് പ്രവേശന റോഡിന് ഇരുവശത്തുമായി ചായക്കടകൾ, ചെടി വില്പനശാല, വാഷിംഗ് സെന്റർ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് എത്തുന്നവർക്ക് വെള്ളക്കെട്ട് മറികടക്കാതെ വഴിയില്ല….

Read More

ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം 15ന് പുനരാരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ന് പുനരാരംഭിക്കും. വിനു ജോബ് എം.എൽ.എയും ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യ വാരം സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കും. ശേഷിക്കുന്ന പ്ലാസ്റ്ററിംഗ് അടക്കമുള്ള ജോലികളുമാണ് ആരംഭിക്കുന്നത്. നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എംഡി എസ്.ഷാജു, വൈസ് ചെയർമാൻ സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു….

Read More

മാലിന്യനീക്കം പുരോഗമിക്കുന്നു…. ജൂണിൽ ശേഖരിച്ചത് 518 ടൺ അജൈവ മാലിന്യം

കോട്ടയം : ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യം. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ശേഖരിച്ച മാലിന്യത്തിൽ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും, 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും, 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും, 19,630 കിലോഗ്രാം ലെഗസി മാലിന്യവും ഉൾപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കും പിന്നീട് പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് മാറ്റും. മാലിന്യ സംസ്‌കരണ…

Read More

തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണം

അടിമാലി: മാങ്കുളം കമ്പനിപ്പടി പാമ്പുംകയം റോഡ് തകർന്നതോടെ യാത്ര ദുഷ്‌ക്കരമാകുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന പാതയിലാണ് ഇത്തരമൊരു ദുരവസ്ഥ. മാങ്കുളം ആശുപത്രിയിലും റേഷൻ കടയിലുമെത്താൻ ആളുകൾക്ക് ഏക ആശ്രയമായ വഴിയാണ് തകർന്ന് തരിപ്പണമായത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തതാണെങ്കിലും മറ്റുള്ള സ്ഥലമാണ് തകർന്ന് കിടക്കുന്നത് എ.രാജ എം.എൽ.എയായിരുന്ന സമയം 20 ലക്ഷം രൂപ റോഡിനായി വകയിരുത്തിയതാണെങ്കിലും പണി പൂർത്തിയാക്കാനായിട്ടില്ല റോഡ് പണി ഉടനടി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ജില്ലയിൽ 10 ഇടങ്ങൾ വയനാടിന് സമാനം ഉരുൾ മലയോരത്ത്

കോട്ടയം: വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തപശ്ചാത്തലത്തിൽ ജില്ലയിലും സമാനമായ പ്രകൃതിദുരന്ത സാദ്ധ്യതയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി.പത്തിടങ്ങളിൽ ഉരുൾപൊട്ടൽ സൗദ്ധ്യതയും പതിനൊന്ന് ഇടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ടെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ശക്തമായ മഴ തുടർന്നാൽ മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മഴ മാറിനിൽക്കുന്നത് ഈ സീസണിൽ ആശ്വാസമാണ്. അതേസമയം, കിഴക്കൻപടിഞ്ഞാറൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരപ്രദേശങ്ങളിലാണ് വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കൂടുതൽ…

Read More