കുടിവെള്ള പദ്ധതി: അടുത്ത ആഗസ്റ്റിൽ

കൊ​ച്ചി​:​ ​ന​ഗ​ര​ത്തി​ലെ​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​ത്തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ല​ക്ഷ്യ​മി​ട്ട് ​ന​ട​പ്പാ​ക്കു​ന്ന​ 190​ ​എം.​എ​ൽ.​ഡി​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​നി​ർ​മ്മാ​ണം​ 20​ ​ശ​ത​മാ​നം​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​വ​ർ​ഷം​ ​ആ​ഗ​സ്റ്റി​ൽ​ ​പ​ദ്ധ​തി​ ​ക​മ്മീ​ഷ​ൻ​ ​ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​അ​മൃ​ത് ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ 15.5​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഭൂ​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ 15​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​ശേ​ഷി​യു​ള്ള​ ​ഉ​പ​രി​ത​ല​ ​ജ​ല​സം​ഭ​ര​ണി​യു​ടെ​യും​ ​നി​ർ​മ്മാ​ണം​ ​ഇ​ന്ന​ലെ​ ​ടി.​ജെ.​വി​നോ​ദ് ​എ​ൽ.​എ​ൽ.​എ​ ​നേ​രി​ട്ട് ​വി​ല​യി​രു​ത്തി.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​ ​കെ.​വി.​പി.​ ​കൃ​ഷ്ണ​കു​മാ​റും​ ​എം.​എ​ൽ.​എ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

മഹാ അഭിയാൻ സമാപിച്ചു

തൃ​പ്പൂ​ണി​ത്തു​റ​:​ ​ഭാ​ര​തീ​യ​ ​ജ​ന​താ​ ​പാ​ർ​ട്ടി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​എ​രൂ​ർ​ ​പോ​ട്ട​ ​എ​സ്.​ഡി.​കെ.​വൈ​ ​ഹൈ​സ്കൂ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ദ്വി​ദി​ന​ ​’​പ​ണ്ഡി​റ്റ് ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പാ​ധ്യാ​യ​ ​മ​ഹാ​ ​അ​ഭി​യാ​ൻ​’​ ​സ​മാ​പി​ച്ചു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​കെ.​വി.​എ​സ്.​ ​ഹ​രി​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ െചയ്തു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​വി.​ ​അ​ജി​ത്കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നായി.​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഏ​കാ​ത്മ​ക​ ​മാ​ന​വ​ദ​ർ​ശ​നം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​ണ്ഡി​റ്റ് ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പാ​ധ്യാ​യ​ ​മു​ന്നോ​ട്ടു​വ​ച്ച​ ​ഏ​കാ​ത്മ​ക​ ​മാ​ന​വ​ദ​ർ​ശ​ന​വും​ ​അ​ന്ത്യോ​ദ​യ​ ​സ​ന്ദേ​ശ​വു​മാ​ണ് ​ഭാ​ര​തീ​യ​ ​ജ​ന​താ​ ​പാ​ർ​ട്ടി​യു​ടെ​ ​ആ​ശ​യാ​ടി​ത്ത​റ​യെ​ന്ന് ​നേ​താ​ക്ക​ൾ​…

Read More

സ്വർണ മോഷണക്കേസ്: രാജേഷ് എക്സ്‌പോർട്സ് മുൻ എം.ഡി പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി

കൊച്ചി: കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ആഭരണ കയറ്റുമതി സ്ഥാപനത്തിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിൽ രാജ്യത്തെ പ്രമുഖ സ്വർണ്ണക്കയറ്റുമതി സ്ഥാപനമായ ബംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് ജെ. മെഹ്ത കീഴടങ്ങി. അദ്ദേഹത്തിന്റെ സഹോദരനും രാജേഷ് എക്സ്പോർട്സ് സ്ഥാപകനും ഇപ്പോഴത്തെ സി.എം.ഡിയുമായ രാജേഷ് മെഹ്ത നൽകിയ പരാതിയിലെടുത്ത കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്.എച്ച്.ഒയുടെ മുന്നിൽ ഇന്നലെ ഹാജരായത്. കേസിൽ പ്രശാന്ത് ജെ. മെഹ്തയ്ക്ക് കേരള ഹൈക്കോടതി ഉപാധികളോടെ മുൻകൂർ…

Read More

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചി: ലോഡ്‌ജ് മുറിയിൽ നിന്ന് എം.ഡി.എം.എയുമായി സിനിമാ പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ വിശാൽ സോമനാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എളംകുളത്ത് ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയലി നിന്ന് 5.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ലഹരി മരുന്നുമായി പിടിയിലായ ജിം ട്രെയിനർ കെവിൻ,​ സാദിഖ് എന്നിവരുമായി ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read More

ദേശീയ മൂട്ട് കോർട്ട് മത്സരത്തിന് തുടക്കം

ആലുവ: ചൂണ്ടി ഭാരതമാത സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിച്ച പ്രഥമ ദേശീയ മൂട്ട് കോർട്ട് മത്സരം അഡ്വക്കറ്റ് ജനറൽ കെ. ജാജുബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. ജോഷി പുതുവ, അസി. ഡയറക്ടർ ടോണി മാണിക്കത്താൻ, കോളേജ് പ്രിൻസിപ്പൽ ഡോ. മോഹൻ ആർ. ബൊല്ല എന്നിവർ സംസാരിച്ചു. രാജ്യത്തെ 32 കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സാങ്കൽപ്പിക കേസ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നിയമപരമായ രേഖകൾ തയ്യാറാക്കി കോടതി സമാനമായ വേദിയിൽ വാദിക്കുന്നതാണ് മൂട്ട്…

Read More

കാൽനട ദുരിതമാക്കി അനധികൃത പാർക്കിംഗ്

ആലുവ: ആലുവ – മൂന്നാർ റോഡിൽ ചൂണ്ടി, ചുണങ്ങംവേലി ഭാഗത്ത് വഴിയരികിൽ ട്രെയിലറുകളും ലോറികളും നിറുത്തിയിടുന്നത് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇരുവശത്തേക്കും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണ്. ദിവസങ്ങളോളം ലോറികൾ ഇവിടെ പാർക്ക് ചെയ്യുകയാണ്. ജി.ടി.എൻ ഭാഗത്ത് സമീപകാലത്ത് പ്രവർത്തനം ആരംഭിച്ച ലോജിസ്റ്റിക് സ്ഥാപനങ്ങളിലേക്ക് വരുന്ന ലോറികളാണ് റോഡിൽ പാർക്ക് ചെയ്യുന്നതെന്നാണ് ആക്ഷേപം. ലോറി ജീവനക്കാർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും ഇവിടെ തന്നെയാണ്. ചുണങ്ങംവേലി സെന്റ് ജോസഫ് യു പി സ്കൂൾ,…

Read More

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണക്കേസിലെ ഇടപാടിലാണ് ഇഡി അന്വേഷണം. ഇതിന്റെ ഭാഗമായി അടുത്തിടെ സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. അവയവകച്ചവടത്തിന് കേരളത്തിന് അകത്തും പുറത്തും വന്‍ മാഫിയ സംഘം ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി നജീബിനെ…

Read More

ഇരുനില കെട്ടിടം ഉയർത്തവേ അടുത്ത കെട്ടിടത്തിലേക്ക് ചരിഞ്ഞു

കൊച്ചി: അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ഇരുനില കെട്ടിടം സമീപത്തെ ബഹുനില കെട്ടിടത്തിലേക്ക് ചരിഞ്ഞു. എറണാകുളം എം.ജി റോഡിൽ വുഡ് ലാൻഡ്സ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ അടിത്തറ ഒരടിയോളം ഉയർത്തിയപ്പോൾ ജാക്കിതെന്നി അടുത്തുള്ള എൻസൈൻ ബിൽഡിംഗിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബിൽഡിംഗിൽ കെട്ടിടംഉടമ എസ്. ദിവ്യയും മാതാവ് കുമാരിയും താമസിക്കുന്നുമുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു. ഇഖ്ബാൽ…

Read More

ബൈക്കിലിരുന്ന് കുട നിവർത്തി റോഡിൽ തലയടിച്ച് വീണ 68കാരിക്ക് ദാരുണാന്ത്യം

കൊച്ചി: മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടിൽ രത്‌നമാണ് (68) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം. ജൂൺ 28ന് മകൻ സന്ദീപുമൊത്ത് യാത്രചെയ്യുമ്പോൾ പച്ചാളത്ത് വച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ മഴ പെയ്തപ്പോൾ രത്‌നം കുട നിവർത്താൻ ശ്രമിച്ചത് മകൻ അറിഞ്ഞില്ല. വേഗതയിൽ പോകുന്ന ബൈക്കിൽ കുട തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ വായുസമ്മർദ്ദം…

Read More

തോട്ടറ പുഞ്ചയ്ക്ക് വേണം സമഗ്ര വികസന പദ്ധതി

തൃപ്പൂണിത്തുറ: ജില്ലയിലെ പ്രധാന നെൽപ്പാടശേഖരങ്ങളിൽ ഒന്നായ തോട്ടറ പുഞ്ചയെ കാർഷികോത്പാദനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗ്രാമീണ ടൂറിസത്തിന്റെയും മാതൃകാ കേന്ദ്രമാക്കി മാറ്റാൻ സമഗ്ര വികസന പദ്ധതി നടപ്പാക്കണമെന്ന് തോട്ടറ പുഞ്ച കർഷകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വർഷംതോറും നെൽക്കൃഷി നടക്കുന്ന പാടശേഖരം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജലനിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മകളും കാരണം പൂർണശേഷിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തോട്ടറ പുഞ്ചയുടെ കാർഷിക പ്രാധാന്യം കണക്കിലെടുത്ത് സ്പെഷ്യൽ കൃഷി ഓഫീസും സ്പെഷ്യൽ കൃഷി ഓഫീസറെയും സർക്കാർ അനുവദിക്കണമെന്ന് തോട്ടറ പുഞ്ച…

Read More