തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ: മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിലായി. ചാടൂർ സ്വദേശി റഹ്‌മത്താണ് (21) അറസ്റ്റിലായത്. തൃശൂർ നഗരത്തിൽ ഇന്നലെ അർദ്ധരാത്രയായിരുന്നു സംഭവം. പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും യുവതി ആക്രമിച്ചു.
വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുംവഴിയാണ് ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടത്. തൃശൂർ വനിതാ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കലയാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥയെ യുവതി കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റഹ്‌മത്തിനൊപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെട്ടു. തൃശൂർ ഈസ്റ്റ് പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *