പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസ്

തൃശൂർ: പ്രായപൂർത്തിയാകാത്ത 17കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തിയിലെ മയൂര ബാറിലാണ് 17കാരന് മദ്യം നൽകിയതെന്നാണ് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസാണ് കേസെടുത്തത്.
ബാറിൽവെച്ച് 17കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രായം 17 ആണെന്ന് വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറിൽ കൂടുതൽ പരിശോധനയും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *