കർക്കടക മാസത്തിൽ പലതരം കഞ്ഞികൾ
കേരളീയർക്ക് ഏറ്റവും പ്രിയമുള്ള ആഹാരമാണു കഞ്ഞി. അരി വെള്ളത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞി ശരീരക്ഷീണത്തെ അകറ്റുവാനും ദഹനശക്തി വർധിപ്പിക്കുവാനും ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. പനി, വയറിളക്കം മുതലായ രോഗങ്ങളില്ലാതാക്കുവാനും സഹായിക്കും.അരിയും വെള്ളവുമാണു കഞ്ഞിയുടെ മുഖ്യ ഘടകങ്ങൾ. ഇവയുടെ അളവിലെ വ്യത്യാസം, ഒപ്പം ചേർക്കുന്ന മറ്റു പദാർഥങ്ങൾ ഇവയനുസരിച്ചു കഞ്ഞിയുടെ ഗുണത്തിൽ വ്യത്യാസം വരും. കഞ്ഞി പലതരം മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുത്തുപയോഗിക്കുന്നതിനെ മണ്ഡമെന്നു പറയുന്നു. ഇതിൽ ചുക്കും ഇന്തുപ്പും കൂടി…