പാലക്കാട് സഹോദരങ്ങള്‍ക്ക് ദാരുണ ദുരന്തം; വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുവരും വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

അമ്മ അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് കുട്ടികൾ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറേസമയം കഴിഞ്ഞിട്ടും കുട്ടികളുടെ ശബ്‌ദമൊന്നും കേൾക്കാത്തതിനെത്തുടർന്ന് അമ്മ തിരച്ചിൽ നടത്തിയപ്പോഴാണ്, ബാത്റൂമിലെ കോൺക്രീറ്റ് വാട്ടർ ടാങ്കിൽ കുട്ടികളെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഏകദേശം മൂന്നടി ഉയരമുള്ള ടാങ്കിൽ നിന്നാണ് കുട്ടികളെ പുറത്തെടുത്തത്. ഉടൻ തന്നെ പാലക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *