ഹൈദരാബാദ്: നൈറ്റിയും മാസ്കും ധരിച്ച് ആംബുലൻസിലെത്തിയ സംഘം എടിഎം കവർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് എടിഎം തകർത്തതിനുശേഷമാണ് പുലർച്ചെ ഒന്നരയോടെ കവർച്ച നടത്തിയത്. എടിഎം തകർന്ന നിലയിൽ കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് എടിഎമ്മിൽ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മോഷണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മോഷ്ടാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എടിഎമ്മിൽ നിന്ന് എത്ര പണം നഷ്ടപ്പെട്ടുവെന്നും സ്ഥിരീകരിച്ചിട്ടില്ല. മോഷ്ടാക്കളെത്തിയ ആംബുലൻസും വ്യാജമാണോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
🚨 THIEVES IN NIGHTIES LOOT SBI ATM IN TELANGANA
Suspects wearing nighties and masks allegedly arrived in an ambulance and broke into an SBI ATM in Gandhari, Kamareddy district, Telangana in the early hours of October 11.
CCTV footage captured the incident. Police have launched an investigation while the amount of cash stolen remains unconfirmed.
🎥 CCTV Footage
#Telangana