നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം; ഒമാൻ കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് യുഎസ്

ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്നു ഉരുവാണ് കടലിൽ മുക്കിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡിന്റെ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഉരു തകർക്കുന്നതിന് മുൻപ് ഇതിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നതായും യുഎസ് വ്യക്തമാക്കി. ഇവരെ നാടുകടത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒക്ടോബർ ആറിനാണ് ഉരു തകർത്തത്.

On Oct. 6, U.S. forces destroyed an Iranian-affiliated dhow conducting surveillance and targeting U.S. Navy ships in the Gulf of Oman. Over the past seven months, Iran's Islamic Revolutionary Guard Corps has continued to indiscriminately target thousands of civilian mariners transiting regional waters in addition to U.S. Navy warships. Crew members were safely removed prior to destruction of the dhow. Repatriation efforts are ongoing.

അതേസമയം, ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംയുക്ത ആക്രമണം നടത്താനുള്ള സാദ്ധ്യതയാണ് ഇരുവരും പരിഗണിച്ചതെന്നാണ് വിവരം. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുൻപ കഴിഞ്ഞയാഴ്ചയായിരുന്നു ഈ ചർച്ചകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *