മേയർ പദവി കിട്ടാത്തതിന്റെ നിരാശ രാഹുൽ ഗാന്ധിക്കെതിരെ തീർക്കേണ്ട; ആർ. ശ്രീലേഖയ്‌ക്കെതിരെ റോജി എം. ജോൺ

കൊച്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ. ശ്രീലേഖയ്‌ക്കെതിരെ വിമർശനവുമായി റോജി എം. ജോൺ. മേയർ പദവി ലഭിക്കാത്തതിന്റെ നിരാശയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നാണക്കേടും മറച്ചുവയ്ക്കാൻ രാഹുൽ ഗാന്ധിക്കെതിരെ തിരിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വത്തെ പ്രീതിപ്പെടുത്താനും മാധ്യമശ്രദ്ധ നേടാനും സംസ്കാരശൂന്യമായ പരാമർശങ്ങൾ നടത്തുന്നത് സ്വയം അപഹാസ്യയാകാൻ മാത്രമേ ഉപകരിക്കൂവെന്നും റോജി എം. ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *