തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ല; ലോൺ എടുപ്പിച്ച് പണം കവർന്ന് കൊള്ളക്കാർ, ഫോണും കവർന്നു

ചെന്നൈ: തട്ടിക്കൊണ്ടുപോയ യുവാവിന്റെ കയ്യിൽ പണമില്ലാത്തതിനെത്തുടർന്ന്, മൊബൈൽ ആപ്പിൽ നിന്ന് ലോണെടുപ്പിച്ച് അത് കൈക്കലാക്കി നാലംഗ സംഘം. ചെന്നൈയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഘം യുവാവിന്റെ ഫോണും കൊണ്ടുപോയി. യുവാവിന്റെ പരാതിയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

ബുധനാഴ്ച, നഗരത്തിലെ പള്ളിക്കരനൈ പ്രദേശത്ത് വച്ച് 21 കാരനായ അജയ് എന്ന യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി ഒരു ഓട്ടോറിക്ഷയിൽ ഇരുത്തി. തന്റെ പക്കൽ പണമില്ലെന്ന് അജയ് പറഞ്ഞപ്പോൾ അവർ അയാളെ മർദ്ദിക്കുകയും ഒരു ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കാൻ നിർബന്ധിക്കുകയും ചെയ്തു. വായ്പയ്ക്ക് അപേക്ഷിച്ച് പണം അക്കൗണ്ടിൽ വന്നതോടെ സംഘം ഇയാളക്കൊണ്ട് എടിഎമ്മിൽ നിന്ന് 9500 രൂപ പിൻവലിപ്പിച്ചു. ശേഷം ഇയാളുടെ മൊബൈൽ ഫോണും കവർന്ന് സ്ഥലം വിട്ടു.

പള്ളിക്കരണൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെന്നൈ സ്വദേശികളായ സായ് അബുതാകിർ എന്ന അബു (18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *