ഡാറ്റ റീചാർജ് തുകയിൽ ആശ്വാസം; വോയ്‌സ്, എസ്‌എംഎസ് മാത്രമുള്ള പ്ലാനുകൾ നൽകണമെന്ന് ട്രായ് ഉത്തരവ്
ന്യുഡൽഹി: മൊബൈൽ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് നല്ല വാർത്ത. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (ഭേദഗതി 13) റെഗുലേഷൻസ് 2026 പ്രകാരം, ഇനിമുതൽ ടെലികോം ഓപ്പറേറ്റർമാർ വിവിധ വാലിഡിറ്റി ഓപ്ഷനുകളോടുകൂടിയ ചെലവുകുറഞ്ഞ വോയ്‌സ്-എസ്‌എംഎസ് മാത്രമുള്ള പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിറക്കി. ഇത് എല്ലാ ടെലികോം ഓപ്പറേറ്റർമാരും പാലിക്കേണ്ട നിർബന്ധിത നിയമമാണ്. 2024-ൽ പന്ത്രണ്ടാം ഭേദഗതി നടപ്പിലാക്കിയതിനുശേഷം, ലളിതമായ കോൾ-ടെക്സ്റ്റ് പ്ലാനുകളുടെ എണ്ണം ടെലികോം സേവന…