സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് വീണ്ടും ഹൂതി ആക്രമണം,​ ജാഗ്രതാ നിർദ്ദേശവുമായി അമേരിക്ക

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. റിയാദ്,​ ദമാം,​ നജ്രാൻ വിമാനത്താവളങ്ങൾ ആക്രമിച്ചെന്നാണ് ഹൂതികൾ അവകാശപ്പെട്ടത്. ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനും റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിൽ ആരാംകോ കമ്പനിയും ആക്രമിച്ചതായി ഹൂതികൾ പറയുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരൻമാർക്കുള്ള ജാഗ്രതാനിർദ്ദേശം അമേരിക്ക പുതുക്കി. സംഘർഷം വ്യാപിച്ചേക്കുമെന്നും മുൻകരുതൽ വേണമെന്നുാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം സൗദിയിൽ ഹൂതികൾ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യൻ വിമാന കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ത്യയിൽ നിന്ന് റിയാദിലേക്കുള്ള എല്ലാ സർവീസുകളുും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ,​ ദമാം,​ മദീന സർവീസുകൾ 27 വരെ റദ്ദാക്കി. ദുബായിൽ നിന്ന് ദമാം,​റിയാദ്,​ അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ 29 വരെ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *