തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കേസുമായി മുമ്പോട്ട് പോകുമ്പോള്‍ ആസ്ഥാനത്ത് നിര്‍ണ്ണായക യോഗം ചേരാന്‍ പി.എസ്.സി. ഇന്ന് നിര്‍ണ്ണായക യോഗം ചേരും. പി.എസ്.സി. പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യുകയും പരീക്ഷാക്രമക്കേടില്‍ കേസുകള്‍ ഉയരുകയും ചെയര്മാന് അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍ എത്തുകയും പുതിയ കേസുകളും പരാതികളും ഉയരുകകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യോഗം.
ആസൂത്രണബോര്‍ഡുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാക്രമക്കേടില്‍ മൂന്ന് കേസുകളാണ് പ്രത്യേക അന്വേഷണസംഘം ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടു പിഎസ്.സി. ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുകയും ചെയര്മാന് അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു കഴിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കേസ് എടുക്കുക.
ചെയര്മാന് പിന്നാലെ പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജ്ജിനെ ചോദ്യം ചെയ്തു. പരീക്ഷാക്രമക്കേടില്‍ പങ്കില്ലെന്ന് ഇയാള്‍ വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടില്‍ മുന്‍ പി.എസ്.സി. ചെയര്‍മാനായ സക്കീറിനെയും എസ്ഐടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അന്വേഷണസംഘം പി.എസ്.സി. യിലേക്ക് കടന്നുകയറുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് യോഗം. അതേസമയം അംഗങ്ങളില്‍ ഒരു വിഭാഗം ചെയര്മാന് എതിരാണ്. അവര്‍ വിമര്‍ശനം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 150 ലേറെ പരാതികളാണ് എസ്ഐടി മേധാവി അജിതാബീഗത്തിന് കിട്ടിയത്. അതേസമയം തെളിവ് ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തു. തുടര്‍നടപടികള്‍ േയാഗത്തില്‍ ചര്‍ച്ചയാകും.