കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിലെ പുഴു വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസ് ജയിൽ മോചിതനായി. തിങ്കളാഴ്ച ഉച്ചയ്ക 2.20 ഓടെയാണ് ജയിൽ മോചിതനായത്. കായികമേളയിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണം ഉന്നയിച്ച് ജിജോ ജെയിംസ് വീഡിയോ പങ്കുവെക്കുകയായിരുന്നു. എറണാകുളം വെസ്റ്റ് വെങ്ങോല ഷാലോം സ്‌കൂളിലെ അധ്യാപകനാണ്.

സംഭവത്തിൽ രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ സംഭവത്തിൽ ഗൂഢാലോചന സംശയിച്ച് രംഗത്ത് വന്നു. അധ്യാപകൻ സി.പി.എമ്മുകാരനാണെന്നും കോൺഗ്രസുകാരനാണെന്നും ഇരുവിഭാഗങ്ങളും ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൈതാനത്തെ പ്രധാന വേദിയിലെ ഭക്ഷണപ്പുരയിലെത്തിയ ജിജോ സാമ്പാറിൽ പുഴുവുണ്ടെന്ന ആരോപിച്ച് വീഡിയോ ദൃശ്യം പകർത്താൻ ശ്രമിച്ചു. സംഘാടകർ ഇത് തടഞ്ഞതോടെ സംഘർഷമായി. ജയിൽ മോചിതനായ ജിയോ പ്രതികരണത്തിന് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *