ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് തിരിച്ചടി. നിലവിലെ അധ്യക്ഷയായ പി ടി ഉഷ പരാജയപ്പെട്ടു. സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ.
40 വോട്ടുകൾ മാത്രം ലഭിച്ച പി.ടി ഉഷ അഞ്ചാം സ്ഥാനത്താണെത്തിയത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മലയാളിയായ മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്ജിനാണ്. അഞ്ജു 53 വോട്ടുകൾ നേടിയത്.ഡിസംബർ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉൾപ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ തോറ്റതോടെ പിടി ഉഷയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുകൾ നേടി. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി 45 വോട്ടുകൾ നേടിയപ്പോൾ ബാഡ്മിന്റൺ താരമായിരുന്ന സൈന നേവാൾ 43 വോട്ടുകളും നേടി. മുൻ അത്‌ലറ്റ് അനിത പോൾ ദുരൈ വെറും ആറ് വോട്ടുകളുമായി അവസാന സ്ഥാനത്താണെത്തിയത്. അഞ്ജു ബോബി ജോർജ്, ധോല ബാനർജി, സെയ്ന നെഹ്‌വാൾ, റാണി എന്നിവർക്ക് ജയം. ഈ തിരഞ്ഞെടുപ്പിൽ തോറ്റതോടെ പിടി ഉഷയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
അതേസമയം അതേസമയം, വോട്ടെടുപ്പിന് മുമ്പുതന്നെ പി.ടി ഉഷയെ പരാജയപ്പെടുത്താൻ ഡോള ബാനർജിയുടെ നേതൃത്വത്തിൽ ചരടുവലികൾ നടന്നതായി ആരോപണമുണ്ടായിരുന്നു. 'ന്യൂ ഭാരത് പാനൽ'എന്ന പേരിൽ ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും അംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിച്ചിരുന്നു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പുതിയ നേതൃത്വത്തിന്റെ വരവും ഇന്ത്യൻ കായികരംഗത്ത് ഏറെ നിർണായകമാകും.